Wild elephant: തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി

Wild elephant attack in Idukki: നെറ്റിമേട് ഭാഗത്ത് വച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. കൊമ്പൻ വാഹനം തടഞ്ഞതോടെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സെൽവകുമാർ ആണ് വാഹനം ഓടിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 04:34 PM IST
  • മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു
  • ഭക്ഷണം അന്വേഷിച്ച് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്
  • കഴിഞ്ഞദിവസം കാട്ടാന ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കടയുടെ വാതിൽ തകർത്തിരുന്നു
Wild elephant: തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ; ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി

ഇടുക്കി: തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കൊണ്ടുപോയ ട്രാക്ടർ ആണ് പടയപ്പയെന്ന കാട്ടുകൊമ്പൻ തടഞ്ഞത്. നെറ്റിമേട് ഭാഗത്ത് വച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. കൊമ്പൻ വാഹനം തടഞ്ഞതോടെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സെൽവകുമാർ ആണ് വാഹനം ഓടിച്ചിരുന്നത്.

പടയപ്പ വാഹനത്തിന് ചുറ്റും നടന്ന്  ഭക്ഷണം വല്ലതും ഉണ്ടോയെന്ന് പരിശോധിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവർ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർമാർ ദൂരെ നിന്ന് ആനയോട് വാഹനം തകർക്കല്ലേ എന്ന് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.

മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണം അന്വേഷിച്ച് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കാട്ടാന ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കടയുടെ വാതിൽ തകർത്തിരുന്നു.

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; റേഷൻകട തകർത്തു

ഇടുക്കി: മൂന്നാറിൽ റേഷൻകട തകർത്ത് പടയപ്പ. ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ അരിക്കടയാണ് ഇന്ന് രാവിലെ പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന തകർത്തത്. ഇത് പത്തൊമ്പതാം തവണയാണ് പുണ്യവേലിന്റെ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിട്ടതിന് പിന്നാലെ പടയപ്പയും റേഷൻകടയ്ക്ക് നേരെ ആക്രമണം നടത്തുകയാണ്.

ചൊക്കനാട് എസ്റ്റേറ്റിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ലയങ്ങളിലൂടെ നടന്നെത്തിയ കാട്ടാന പുണ്യവേലിന്റെ റേഷൻകടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്തു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് ആന പിന്‍വാങ്ങിയത്. 19 തവണ പുണ്യവേലിന്റെ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ നാളിതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് കടയുടമ പറയുന്നു.

ആദ്യമായാണ് പടയപ്പയെന്ന കാട്ടാന അരിക്കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. 18 പ്രാവശ്യവും മറ്റ് ആനകളാണ് കട തകര്‍ത്തത്. വളരെ പ്രതിസന്ധിയിലൂടെയാണ് കച്ചവടം നടത്തുന്നതെന്ന് കടയുടമ പറയുന്നു. ആനയുടെ ആക്രമണത്തില്‍ കടയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴും അരി നഷ്ടപ്പെടുമ്പോഴും അധിക്യതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കടയുടമ പുണ്യവേല്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News