Wild Animals: വന്യമൃ​ഗശല്യം രൂക്ഷം; കാട്ടാനയ്ക്കും പുലിയ്ക്കും പിന്നാലെ ഇടുക്കിയിൽ ഭീതി പരത്തി പെരുമ്പാമ്പും- വീഡിയോ

Python found in Idukki: തുടർച്ചയായി പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 12:41 PM IST
  • നെടുങ്കണ്ടം വട്ടുപാറയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പുകൾ നാട്ടിൽ ഇറങ്ങിയിട്ടുള്ളത്
  • വീടുകൾക്ക് സമീപവും ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സമീപവുമൊക്കെ പെരുമ്പാമ്പുകളുടെ സാന്നിധ്യമുണ്ട്
Wild Animals: വന്യമൃ​ഗശല്യം രൂക്ഷം; കാട്ടാനയ്ക്കും പുലിയ്ക്കും പിന്നാലെ ഇടുക്കിയിൽ ഭീതി പരത്തി പെരുമ്പാമ്പും- വീഡിയോ

ഇടുക്കി: കാട്ടാനയ്ക്കും പുലിയ്ക്കും പിന്നാലെ ഇടുക്കിയിൽ ഭീതി പരത്തി പെരുമ്പാമ്പും. നെടുങ്കണ്ടം വട്ടുപാറയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി പെരുമ്പാമ്പുകൾ നാട്ടിൽ ഇറങ്ങിയിട്ടുള്ളത്. തുടർച്ചയായി പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇടുക്കിയിൽ കാട്ടാനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഭീതി പരത്തി പെരുമ്പാമ്പും നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ പെരുമ്പാമ്പുകളുടെ സാന്നിധ്യമുണ്ട്. പലതവണ ആളുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ്. ഇതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ എത്തുകയും പെരുമ്പാമ്പുകളെ നേരിട്ട് കാണുകയും ചെയ്തു.

ALSO READ: വിവേചനത്തിന് അവസാനം; കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം നൽകുമെന്ന് വിസി

എന്നാൽ പാമ്പുകൾ ഇര എടുത്തിട്ട് കിടക്കുകയാണെന്നും, അതിനാൽ ഇവ ഉപദ്രവിക്കില്ലന്നും പറഞ്ഞ് മടങ്ങുകയാണ് ഉണ്ടായത്. ഇതിനുശേഷം പലതവണ പാമ്പുകൾ ജനവാസ മേഖലയിൽ എത്തി. വീടുകൾക്ക് സമീപവും ഇവിടെ പ്രവർത്തിക്കുന്ന അംഗനവാടിക്ക് സമീപവുമൊക്കെ പെരുമ്പാമ്പുകളുടെ സാന്നിധ്യമുണ്ട്.

കുട്ടികളെ അംഗനവാടിയിലേക്ക് അയക്കുന്നതിന് പോലും ഇപ്പോൾ പേടിയാണെന്ന് പ്രദേശവാസികൾ പറയുന്നു. സർപ്പ ആപ്പിൽ ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലന്നും നാട്ടുകാർ പറയുന്നു. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുമ്പാമ്പുകളെ പിടികൂടി വന മേഖലയിലേക്ക് വിടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News