ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വമുറപ്പാക്കും-മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഒരു തൊഴിലാളിക്ക് പോലും ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വം ഇല്ലാതിരിക്കരുതെന്നതാണ് സര്‍ക്കാര്‍ നയം

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 06:43 AM IST
  • തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലായി നിലവില്‍ 67 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്.
  • അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.
  • എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗങ്ങള്‍ക്ക് ഇരട്ട അംഗത്വമില്ലെന്ന് ഉറപ്പാക്കണം
ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും  അംഗത്വമുറപ്പാക്കും-മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ക്ഷേമനിധി ബോര്‍ഡുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും അംഗത്വമുറപ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു തൊഴിലാളിക്ക് പോലും ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വം ഇല്ലാതിരിക്കരുതെന്നതാണ് സര്‍ക്കാര്‍ നയം. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ ക്ഷേമനിധി ബോര്‍ഡുകളും പരിശ്രമിക്കണം.

ALSO READ : Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]

തൊഴിലാളികള്‍ ഓഫീസുകളിലെത്തി അംഗത്വം എടുക്കുന്നതിന് പകരം സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് അംഗത്വം നല്‍കുന്ന നിലയുണ്ടാകണം.ഇതിനായി ബോധവത്ക്കരണപ്രവര്‍ത്തനങ്ങളും ജില്ലാതല അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ മുതലായവയും സംഘടിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.

തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലായി നിലവില്‍ 67 ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. അംഗങ്ങളായ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി അംഗത്വം സംബന്ധിച്ച കര്‍ശന പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: Kulanada Accident: വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് ആരാണെന്നത് അഞ്ജാതം

 

എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗങ്ങള്‍ക്ക്  ഇരട്ട അംഗത്വമില്ലെന്ന് ഉറപ്പാക്കണം.ട്രേഡ് യൂണിയനുകളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.ഒരു തൊഴിലാളിക്ക് ഒരു ക്ഷേമനിധി ബോര്‍ഡില്‍ മാത്രം അംഗത്വമുറപ്പാക്കിയാല്‍ അര്‍ഹരായവരിലേയ്ക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിന് സൗകര്യമൊരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News