Local Body Election: സീറ്റ് ലഭിച്ചില്ല, LDFൽ പൊട്ടിത്തെറി; NCP യെ അവ​ഗണിച്ച് CPM

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സീറ്റിന് പകരം ഇത്തവണ ലഭിച്ചത് 165 സീറ്റ് മാത്രം. മുന്നണി മര്യാദ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികരിക്കാതെന്ന് മാണി സി കാപ്പൻ.

Written by - Zee Malayalam News Desk | Last Updated : Dec 12, 2020, 01:25 PM IST
  • കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 400 സീറ്റിന് പകരം ഇത്തവണ ലഭിച്ചത് 165 സീറ്റ് മാത്രം.
  • കോട്ടയത്ത് ആകെ കിട്ടയത് 7 സീറ്റ്
  • മുന്നണി മര്യാദ പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികരിക്കാതെന്ന് മാണി സി കാപ്പൻ.
  • ജോസി കെ മാണി വിഭാഗം വന്നത് കൊണ്ട് മുന്നണിയിലെ എല്ലാവർക്കും സീറ്റ് കുറഞ്ഞെന്ന് സിപിഎം
 Local Body Election: സീറ്റ് ലഭിച്ചില്ല, LDFൽ പൊട്ടിത്തെറി; NCP യെ അവ​ഗണിച്ച് CPM

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ കലഹം. സീറ്റ് വിഭജനത്തിൽ സംസ്ഥാനത്ത് അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. പ്രതിഷേധം അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്ന് മാണി സി കാപ്പൻ തുറന്നടിച്ചു.

മുന്നണി മര്യാദയുടെ പേരിലാണ് എൻസിപി (NCP) തെരഞ്ഞെടുപ്പിന് മുമ്പ് അവഗണനക്കെതിരെ എങ്ങും പരാതി പറയാഞ്ഞതെന്ന് മാണി സി കാപ്പൻ വ്യക്തതമാക്കി. എൽഡിഎഫ് (LDF) എൻസിപിയോട് നീതി പുലർത്തിയില്ലെന്ന് കാപ്പൻ തുറന്നടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപി നാനൂറോളം സീറ്റിൽ മത്സരിച്ചപ്പോൾ ഇത്തവണ വെറും 165 സീറ്റുകൾ മാത്രമെ നൽകിയിരുന്നുള്ളുയെന്ന് മാണി സി കാപ്പാൻ (Mani C Kappen) പറഞ്ഞു. 

എന്നാൽ എൻസിപിയുടെ വാദത്തെ പൂ‌ർണമായി അവ​ഗണിച്ച് സിപിഎം (CPM) കോട്ടയം നേതൃത്വം രംഗത്തെത്തി.  കോട്ടയത്ത് എൻസിപിക്ക് അർഹമായ പരി​ഗണന നൽകിയെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി വി.എൻ.വാസവൻ പ്രതികരിച്ചു. കേരള കോൺ​ഗ്രസ് എമ്മിന്റെ വരവോടെ എൽഡിഎഫിലെ എൻസിപിക്ക് മാത്രമല്ല മറ്റ് എല്ല മുന്നണികൾക്കും സീറ്റ് ലഭിക്കുന്നത് കുറഞ്ഞെന്ന് വി.എൻ.വാസവൻ അറിയിച്ചു.

Also Read: ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ; രൂക്ഷ വിമർശനവുമായി Suresh Gopi

കേരള കോൺ​ഗ്രസ് ജോസ് കെ മാണിയുടെ വിഭാ​ഗം എൽഡിഎഫ് മുന്നണി പ്രവേശനത്തിൽ കടുത്ത് എതിർപ്പിലായിരുന്ന എൻസിപി. കേരള കോൺ​ഗ്രസിന്റെ വരവോടെ കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 19 സീറ്റുകളാണ് എൻസിപിക്ക് നഷ്ടമായത്. 26 സീറ്റിൽ മത്സരിച്ച എൻസിപി ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു.

Also Read: Local Body Election: വരുന്ന രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം

അതേസമയം സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Local Body Election) മൂന്നാം ഘട്ടത്തിന് രണ്ട് ദിവസം ബാക്കി നിൽക്കവെയാണ് മാണി സി കാപ്പന്റെ പ്രതികരണം. എൻസിപിയുടെ കേരളത്തിലെ മറ്റൊരു ശക്തി കേന്ദ്രമായ കോഴിക്കോട് ജില്ലയിൽ കാപ്പന്റെ പ്രതികരണത്തോടെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് എൽഡിഎഫ് കരുതുന്നു. കൂടാതെ മുന്നണി മാറ്റിത്തിനായുള്ള ചർച്ചകൾക്കും ഈ പ്രതികരണം വഴിവെച്ചേക്കാം. കെ.എം.മാണിയിൽ നിന്ന് പാലാ (Pala) പിടിച്ചെടുത്ത് എൽഡിഎഫിന് നൽകിയ മാണി സി കാപ്പനെയും എൻസിപിയും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുപോലെ തഴയാൻ സാധ്യയുണ്ടെന്ന് എൻസിപി നേതൃത്വത്തിന് സംശയമുണ്ട്. അതിന് വഴിവെക്കുന്നത് പാലാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥി നിർണയമാണ്. ഇത് പാർട്ടിക്ക് മുന്നണിയിൽ നിൽക്കണോ വേണ്ടയോ എന്ന ചിന്തയിലേക്ക് നയിച്ചേക്കാം.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News