Wayanad Student Death: സിദ്ധാർഥന്റെ മരണം; പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

Waynad Student Death Case: മുഖ്യപ്രതി അഖിലിനെ പാലക്കാട്ട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് അറസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 12:33 PM IST
  • എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം ആറ് പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു
  • ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്
Wayanad Student Death: സിദ്ധാർഥന്റെ മരണം; പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി മരിച്ച കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് അറസ്റ്റ്. രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായിരുന്നു മരിച്ച സിദ്ധാർഥൻ.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം ആറ് പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണം; ഇരുമ്പു കമ്പിയും വയറുകളും, രണ്ട് ബെൽറ്റ് മുറിയുന്നത് വരെ മർദ്ദനം, ആൾക്കൂട്ട വിചാരണ

എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്.അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി.ആകാശ് (22), ആർ.ഡി.ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി സിദ്ധാർഥനെ മർദ്ദിച്ചുവെന്നാണ് ദൃക്സാക്ഷിയായ വിദ്യാർഥി വ്യക്തമാക്കുന്നത്. രണ്ട് ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദനം തുടർന്നു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും ഉപയോ​ഗിച്ച് മർദ്ദിച്ചതായും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News