വയനാട്: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാംഗങ്ങളാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ബെയ്ലി പാലം സജ്ജമായതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
ഉരുൾപൊട്ടലിൽ മരണം 288 ആയി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്നാണ് സൈന്യം സർക്കാരിനെ അറിയിച്ചത്. കനത്ത മഴ തുടരുന്നത് മൂന്നാം ദിവസവും രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിലും മണ്ണിന് അടിയിലും ഇവർ അകപ്പെട്ടിരിക്കാമെന്നാണ് സംശയം.
കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പൂർണമായ തോതിൽ തിരച്ചിൽ സാധ്യമാകുന്നതിന് വലിയ യന്ത്രങ്ങൾ എത്തിക്കേണ്ടതായി വരും. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഇടുക്കിയിൽ നിന്ന് ഒരു കുടുംബം
ഉപ്പുതറ പാറേക്കര സജിനും ഭാര്യ ഭാവനയുമാണ് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചത്. വയനാട്ടിൽ ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ച്കുഞ്ഞുങ്ങളുടെ ദുരിതം മാധ്യമങ്ങൾ വഴിയാണ് സജിൻ്റെ ഭാര്യ ഭാവനയറിഞ്ഞത്.
ആ കുട്ടികൾ നേരിടുന്ന വിഷമം ഭർത്താവുമായി പങ്ക് വെച്ചു. നിരലംബരായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ഭാവനയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണയും നൽകി. തീരുമാനം നവമാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഇതോടെ നിരവധി ഫോൺ കോളുകൾ ഈ ദമ്പതികളേ തേടി എത്തി. പിന്നെ ഒട്ടും സമയം കളയാതെ ഇവർ വയനാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനെങ്കിലും കഴിയുമെന്നത് പുണ്യമായി കരുതുകയാണ് ഭാവന. നാല് വയസും നാല് മാസവും പ്രായമുള്ള രണ്ട് മക്കളേയും ഒപ്പം കൂട്ടിയാണ് ഇവർ വയനാട്ടിലേക്ക് പോയത്. പിക് അപ് ഡ്രൈവറാണ് സജിൻ. ഈ വാഹനത്തിലാണ് വയനാട്ടിലേക്ക് പോയത്. ഉറവവറ്റാത്ത ഈ നന്മയാണ് ഏത് പ്രതിസന്ധിയിലും കേരളത്തെ ചേർത്ത് പിടിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.