Elephant Attack Wayanad | ആനയെ മയക്കു വെടി വെച്ച് പിടികൂടും, മുത്തങ്ങയിലേക്ക് കൊണ്ടു പോകും- മന്ത്രി

ഞായറാഴ്ച രാവിലെ മുതല്‍ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 08:11 AM IST
  • ഞായറാഴ്ച രാവിലെ മുതല്‍ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കും
  • ആനയെ പിടികൂടിയ ശേഷം മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം
  • ആനയെ കാട്ടിലേക്ക് വിടണോ അതോ പരിശീലനം നൽകി കുങ്കിയാനയാക്കണോ എന്ന് പിന്നീട് തീരുമാനിക്കും
Elephant Attack Wayanad | ആനയെ മയക്കു വെടി വെച്ച് പിടികൂടും,  മുത്തങ്ങയിലേക്ക് കൊണ്ടു പോകും-  മന്ത്രി

മാനന്തവാടി: പടമലയില്‍ ഭീതി വിതച്ച് ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.  ഇതിന് ശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകും. ആനയെ കാട്ടിലേക്ക് വിടണോ അതോ പരിശീലനം നൽകി കുങ്കിയാനയാക്കണോ എന്ന് പിന്നീട് തീരുമാനിക്കും എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഞായറാഴ്ച രാവിലെ മുതല്‍ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആനയെ പിടികൂടിയ ശേഷം മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. പിന്നീടെ ആനയെ നിരീക്ഷിക്കും. ആനയുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമായിരിക്കും  ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇതാണ് നിലവിലെ നടപടിക്രമങ്ങൾ. നിരീക്ഷണത്തിന് ശേഷം മാത്രമായിരിരിക്കും വിഷയത്തിൽ അന്തിമമായ തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു.

ആനയെ കൂട്ടിലെത്തിക്കുന്ന ഓരോ ദൗത്യവും ഓരോ  പുതിയ പാഠമാണ്.നിലവില്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയി. എങ്കിലും ആന നിരീക്ഷണത്തിൽ തന്നെയാണ്. ജനങ്ങളുടെ രോഷം അഭിമുഖീകരിക്കേണ്ടി വന്നതിനാൽ. ആനയെ പിടികൂടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞ ദിവസം സാധിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആനയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട്.

ജീവനെടുത്ത ആന

ശനിയാഴ്ച രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ കടക്കുകയും ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയതെന്നാണ് റിപ്പോർട്ട്.  പടമല സ്വദേശി അജിയാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News