വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ വാഗ്ധാനം ചെയ്ത തുക നിഷേധിച്ച് കുടുംബം. അജീഷിനെ കർണാടക സ്വദേശിയായി കണക്കിലെടുത്തായിരുന്നു കർണാടക സർക്കാർ തുക പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപയാണ് വാഗ്ധാനം ചെയത്തിരുന്നത്. സാധാരണയായി കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന തുകയാണിത്.
എന്നാൽ ധനസഹായം പ്രഖ്യാപിച്ചതു മുതൽ കർണാടക സംസ്ഥാനത്തിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതിനെതിരെ രംഗത്തെത്തിയതാണ് അജീഷിന്റെ കുടുംബത്തെ വേദനിപ്പിച്ചത്. ബിജെപി ഈ വിഷയം മുന്നിൽ നിർത്തി ചേരി തിരിഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കിയത് വല്ലാത്ത വിഷമം ഉണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്.
തുക വേണ്ടായെന്ന കാര്യം കർണാടക സർക്കാറിനെ രേഖാമൂലം അറിക്കുമെന്നും അജീഷിന്റെ കുടുംബം വ്യക്തമാക്കി. അതേസമയം കേരള സർക്കാറിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ആവശ്യമുയർന്നതിനെ തുടർന്നാണ് അജീഷിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചതെന്ന് കർണാടതക വനം വകുപ്പ് മന്ത്രി ഈശ്വർ ഖാണ്ഡ്രെ നേരത്തെ അറിയിച്ചിരുന്നു.
ALSO READ: കണ്ണൂരില്‍ സുധാകരനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; ജയരാജനൊപ്പം പോരാട്ടം കനക്കും
10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിയുമായിരുന്നു കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 10നാണ് മാനന്തവാടിക്ക് സമീപമുള്ള ചാലിഗദ്ദിലെ തന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അജീഷിനെ കർണാടകയിലെ റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്നയെന്ന ആന ചവിട്ടി കൊന്നത്. ആനയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.