Drown: പവർ ഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് രണ്ട് പേർ മുങ്ങി മരിച്ചു

Two drowned to death in Moolamattam: മുന്നറിയിപ്പില്ലാതെ മൂലമറ്റം പവർ ഹൗസിൽ നിന്ന് വെളളം തുറന്നുവിട്ടതോടെ പുഴയിലെ ജലനിരപ്പ് ഉയ‍ർന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 06:21 PM IST
  • രാവിലെ 11 മണിയോടെ ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
  • പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ രണ്ട് പേരും ഒഴുക്കിൽ പെട്ടു.
  • കൂടെയുണ്ടായിരുന്നവർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Drown: പവർ ഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് രണ്ട് പേർ മുങ്ങി മരിച്ചു

ഇടുക്കി: മൂലമറ്റത്ത് പുഴയില്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മുങ്ങി മരിച്ചത്. മുന്നറിയിപ്പില്ലാതെ പവ‍ർ ഹൗസിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് അപകട കാരണം.

രാവിലെ പതിനൊന്ന് മണിയോടെ ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടമുണ്ടായത്. പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ  രണ്ട് പേരും ഒഴുക്കിൽ പെട്ടു. കൂടെയുണ്ടായിരുന്നവർ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിളി കേട്ട് സമീപത്തു നിന്നെത്തിയ ആളുകളാണ് പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ഇവ‍ർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. 

ALSO READ: ബംഗാൾ ഉൾക്കടലിൽ കാലവർഷം വ്യാപിക്കുന്നു; കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൂലമറ്റം പവർ ഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിട്ടതോടെയാണ് പുഴയിലെ ജലനിരപ്പ് ഉയ‍ർന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News