Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു, സ്പിൽവേ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും

മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 07:26 AM IST
  • അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സർക്കർ വ്യക്തമാക്കിയിട്ടുണ്ട്
  • മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിയാണ് എത്തുക
  • നിലവിൽ സെക്കന്റിൽ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്
  • ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്
Mullaperiyar Dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു, സ്പിൽവേ നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar dam) ജലനിരപ്പ് 138.05 അടിയായി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്നാണ് ജലനിരപ്പ് (Water level) ഉയർന്നത്. മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റും.

അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സർക്കർ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിയാണ് എത്തുക. നിലവിൽ സെക്കന്റിൽ 3800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ALSO READ: Mullaperiyar Dam Issue | മുല്ലപ്പെരിയാർ പ്രശ്നം ചർച്ച ചെയ്യാൻ പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്ത് നൽകി. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറപ്പ് നൽകി. ജലനിരപ്പ് നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. കേരള അധികൃതരുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നു. അത് തുടരും. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തിക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കേരളത്തിലെ ഉദ്യോഗസ്ഥർക്കും യഥാസമയം വിവരങ്ങൾ നൽകും.സുപ്രീം കോടതി നിർദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമിൽ നിലനിർത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പറയുന്നു.

അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ നിലവിലെ ജലനിരപ്പായ 137.60ൽ തന്നെ നിലനിർത്താൻ സുപ്രീം കോടതി നിർദേശിച്ചു. നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ സമയം നൽകി. കേസ് വീണ്ടും നാളെ വൈകിട്ട് രണ്ട് മണിക്ക് പരിഗണിക്കും. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

ALSO READ: Mullaperiyar Dam Case : "മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139ന് മുകളിൽ പോകാൻ പാടില്ല", നിലവിലെ ജലനിരപ്പ് നിലനിർത്താൻ സുപ്രീം കോടതിയുടെ നിർദേശം

അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തി കാരാർ ലംഘനമുണ്ടാക്കിയതിനാൽ പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയും ഡാമിന്റെ സുരക്ഷ വിലയിരുത്തേണ്ട മേൽനോട്ട സമിതി ഉത്തരാവദിത്തങ്ങളിൽ ഒളിച്ചോടുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയുമാണ് പരി​ഗണിക്കുന്നത്.

എന്നാൽ കേരളം വിഷയത്തെ വലുതാക്കി ചിത്രീകരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചത് അണക്കെട്ട് നിലവിൽ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ്. അതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിനായി വാദിച്ച അഡ്വ. ശേഖർ നഫാഡെ കോടതിയെ അറിയിച്ചത്. എന്നാൽ ജലനിരപ്പ് ഉയർത്താൻ കോടതി അനുവദിച്ചില്ല. പ്രളയ സമയത്ത് ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നാണ് 2018ൽ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News