പാലക്കാട്: വാളയാർ അണക്കെട്ടിൽ (Walayar Dam) കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നിവരുടെ മൃതദേഹമാണ് (Deadbody) കണ്ടെത്തിയത്.
ഡാമിൽ (Dam) അപകടത്തിൽപെട്ട് കാണാതായവരിൽ പൂർണേഷ് എന്ന വിദ്യാർഥിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ (Coimbatore) സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.
Also Read: Drown Death: വാളയാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഇന്നലെ ഉച്ചയ്ക്കാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂർ മേഖലയിൽ ഇവർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂർ ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളി ടെക്നിക്കിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
Also Read: Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു
പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും (Fireforce Unit) സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള (Rain) കാലാവസ്ഥയും (Weather) തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ ആണ് പൂർണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മറ്റ് വിദ്യാർഥികളെ കണ്ടെത്തിയത്. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ (Dam) കുളിക്കാനിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...