കൊച്ചി: കൊച്ചിക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫ്രന്‍സിംഗ് വഴിയായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നിര്‍വഹിക്കുന്നത്. രാവിലെ 9:30 യ്ക്കാണ് ഉദ്ഘാടനം.
ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ (G.Sudhakaran) രണ്ട് മേല്‍പ്പാലങ്ങളും സന്ദര്‍ശിച്ചിരുന്നു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. മുഖ്യാതിഥി ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക്കാണ്. പാലത്തിലൂടെ ആദ്യ യാത്ര നടത്തുന്നത് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കുമാണ്.
Also Read: ജെ പി നദ്ദയുടെ പശ്ചിമ ബംഗാൾ പര്യടനം ഇന്നുമുതൽ
ഈ മേൽപ്പാലങ്ങളുടെ നിർമ്മാണം സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്. വൈറ്റില മേൽപ്പാലത്തിന് (Vytila Over Bridge) 86 കോടിയും, കുണ്ടന്നൂർ പാലത്തിന് 83 കോടി രൂപയുമാണ് ചിലവായത്. ഈ പാളങ്ങൾ തുറക്കുന്നതോടെ കൊച്ചി നഗരത്തിലെ വലിയ ഗതാഗതകുരുക്കിനാണ് പരിഹാരമാകുന്നത്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണവും പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടനത്തിന്റെ പേരിൽ പാലം തുറക്കാത്തതിൽ പ്രതിഷേധിച്ച് വി ഫോർ കേരള സംഘം വൈറ്റില മേൽപ്പാലം തുറന്നു നൽകിയതിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരിൽ 7 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക