പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യം

പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18നാണ്  ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 03:29 PM IST
  • നവംബർ 18നാണ് ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായത്
  • കർശന ഉപാധികളോടെയാണ് നിലവിൽ ജാമ്യം
  • മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്‍റെമൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. രണ്ടു ലക്ഷം രൂപ ബോണ്ടായി നൽകണം. രാജ്യം വിടാൻ പാടില്ല ഇതിന്റെ ഭാ​ഗമായി പാസ്പോർട്ട്  കോടതിയിൽ സമർപ്പിക്കണം. എറണാകുളം വിട്ട് പുറത്തു പോവാനും പാടില്ലെന്നും നിബന്ധനകളിലുണ്ട്.

ALSO READവി.എം സുധീരൻ കോവിഡ് മുക്തനായി: ആരോ​ഗ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റ്

പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18നാണ് Vigilance ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇത് വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്നും താൻ നിയമാനുസൃതമായാണ് നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പാലം നിർമ്മാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു പ്രൊസിക്യൂഷൻ ആരോപണം.അതിനിടയിൽ എം.ഇ.എസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ നീക്കത്തെ കഴിഞ്ഞ ദിവസം കോടതി തന്നെ രൂക്ഷമായി മർശിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിലും പോവാമെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട് കോടതി പറഞ്ഞത്.

ALSO READCorona Vaccination: സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ കാരണം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചതെന്നും ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അത് ജയിലിൽ പോയിട്ടും ആകാമെന്നും കോടതി(High Court) വിമർശിച്ചു. ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു.ജാമ്യാപേക്ഷയെ സർക്കാരും എതിർത്തിരുന്നു.

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്‍റെമൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിം കുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.സൂരജിന്‍റെ മൊഴിയില്‍ പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപെട്ട് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍‌കൂര്‍ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News