Thiruvananthpuram: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യ നിലയിൽ
(Health Condition) നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻറെ ചിയ്‌കിത്സ തുടർന്ന് വരികെയാണ്. നിലവിൽ അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നേരിയ ശ്വാസ തടസത്തെ തുടർന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും,കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നത്. അദ്ദേഹത്തെ ഐ.സിയുവിലാണ് വി.പ്രവേശിപ്പിച്ചിരുന്നത്. വി.എസിനെ പട്ടത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ അരുൺകുമാറാണ് വി.എസ് ആശുപത്രിയിലാണെന്നത് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. കൂടാതെ എസ്.യു.ടി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനും അദ്ദേഹത്തിൻറെ ആരോഗ്യ നിലയെ കുറിച്ച് അറിയിക്കുന്നുണ്ട്.
ALSO READ: Vs Achuthanandan| വി.എസ് അച്യുതാനന്ദൻ ഐ.സിയുവിൽ, ആമാശയ വിക്കവും ശാരീരിക ബുദ്ധിമുട്ടുകളും
അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ്,ഡിസെലെക്ട്രോലെമിയ എന്നിവയാണ് നിലവിൽ വി.എസിൻറെ അസുഖങ്ങളായി മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. വി.എസിന് നിലവിൽ 98 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പല പരിപാടികളിൽ നിന്നും വി.എസ് ഒഴിവായിരുന്നു. പ്രായാധിക്യവും അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നില്ക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്.
ALSO READ: VS Achuthanandan Birthday : വിഎസ് അച്യുതാനന്ദന് ഇന്ന് 98 വയസ്സ്
തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിലാണ് വിഎസ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നത്. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ ജനുവരിയിൽ ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.
ALSO READ: Cherian Philip: 20 വർഷത്തെ ഇടതുബന്ധത്തിന് അവസാനം, കോൺഗ്രസ് അംഗത്വം സ്വീകരിച്ച് ചെറിയാൻ ഫിലിപ്പ്
2019 ലാണ് ഇദ്ദേഹം അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെആരോഗ്യ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷം പൂർണ വിശ്രമത്തിലാണ് അദ്ദേഹം. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ അദ്ദേഹം സന്ദർശകരെയും അനുവദിക്കാറുണ്ടായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...