Viral Video: മലയാളി അമ്മൂമ്മയുടെ വൈറൽ ഡാൻസ്; എയ്ജ് ഈസ് ജെസ്റ്റ് എ നമ്പർ

പ്രായം തളർത്താത്ത മനസ്സും ശരീരവും അതോടൊപ്പം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറി നിൽക്കാതെ സ്വന്തം കഴിവിനെ എല്ലാവർക്കും മുൻപിൽ കാട്ടുകയാണ് ഈ അമ്മൂമ്മ. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 03:02 PM IST
  • കമന്റുകൾ അനുസരിച്ച് നിലമ്പൂരിൽ നിന്നുള്ള വീഡിയോ ആണിത്.
  • മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം എന്ന പ്രദേശത്തുള്ള ഒരു അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വിജയമ്മ എന്ന അമ്മൂമ്മയുടെ വൈറൽ ഡാൻസ്.
  • പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ എന്ന ​ഗാനത്തിനാണ് അമ്മൂമ്മ ചുവട് വയ്ക്കുന്നത്.
Viral Video: മലയാളി അമ്മൂമ്മയുടെ വൈറൽ ഡാൻസ്; എയ്ജ് ഈസ് ജെസ്റ്റ് എ നമ്പർ

തിരുവനന്തപുരം: ക്ലീഷേ ആയിട്ടുള്ള ഒരു പദപ്രയോ​ഗമാണ് പ്രായം വെറും നമ്പർ മാത്രം എന്നത്. പക്ഷേ ചിലത് കാണുമ്പോൾ നമ്മൾ അറിയാതെ തന്നെ ഈ ഒരു വാചകം പറഞ്ഞ് പോകും. പ്രായമായെന്ന് കരുതി തങ്ങളുടെ ആരോ​ഗ്യത്തിനും കഴിവിനും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിച്ചിട്ടുള്ള ഒരുപാട് വയോധികരുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പലതും വാർ‌ത്തയാകാറുമുണ്ട്. അത്തരത്തിൽ എല്ലാവരും അറിയേണ്ട മറ്റൊരു കലാകാരിയെ പരിചയപ്പെടാം.

കമന്റുകൾ അനുസരിച്ച് നിലമ്പൂരിൽ നിന്നുള്ള വീഡിയോ ആണിത്. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം എന്ന പ്രദേശത്തുള്ള ഒരു അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വിജയമ്മ എന്ന അമ്മൂമ്മയുടെ വൈറൽ ഡാൻസ്. പ്രായം തളർത്താത്ത മനസ്സും ശരീരവും അതോടൊപ്പം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറി നിൽക്കാതെ സ്വന്തം കഴിവിനെ എല്ലാവർക്കും മുൻപിൽ കാട്ടുകയാണ് ഈ അമ്മൂമ്മ. പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ എന്ന ​ഗാനത്തിനാണ് അമ്മൂമ്മ ചുവട് വയ്ക്കുന്നത്.

 

Also Read: Viral Video: വഴിമാറെടാ മുണ്ടയ്ക്കൽ ശേഖര ! നടുറോഡിൽ 'ഫെരാരി'യുടെ പരാക്രമം

 

​ഗുരുവായൂർ ലേറ്റസ്റ്റ് എന്ന ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ആണിത്. 111k ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 9.1k ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും 5.4k കമന്റും ചെയ്തിട്ടുണ്ട്. 

വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകൾ - 

Supper.. ഇത് ഫാസ്റ്റ് ഫുഡ്, നൂഡിൽസ് എന്നിവ കഴിച്ചും റൂമിൽ ഇരുന്ന ആൾ അല്ല മെയ്യനങ്ങി ജോലിയും ചെയ്യ്ത ശരീരം ആണ്. അവർ വിചാരിക്കും പോലെ ചുവടു വെക്കാൻ കഴിയും 

പ്രായമല്ല ആഗ്രഹമാണ് വലുത് സന്തോഷിക്കാൻ കിട്ടുന്ന നീമിഴങ്ങൾ പാഴാക്കരുത്.

തീർച്ചയായും ഈ അമ്മയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ഉണ്ടാകേണ്ടതാണ് അതിലൂടെ ഈ പ്രായത്തിലുള്ള അമ്മമാർക്ക് അതൊരു പ്രചോദനവും അവർക്കും ഇത് പോലെ മറന്നു പോയ കഴിവുകൾ പൊടിതെറ്റിയെടുക്കുവാൻ മാനസിക മായി അവർ തയ്യാർ ആകും... ഒരു പാട് അഭിനന്ദനങ്ങൾ 

വയസായി പോയി എന്ന് പറയുമ്പോൾ അവരോട് തിരിച്ചു ചോദിക്കണം ആരാ വയസായത് " എന്റെ മനസ്‌ ഇതുവരെയും വയസായിട്ടില്ല, ഇനിയൊട്ട് വയസാകാനും പോകുന്നില്ല " എന്ന് ചങ്കൂറ്റത്തോടെ പറയാൻ എല്ലാപേർക്കും ഈ അമ്മ ഒരു പ്രചോദനമാകട്ടെ.അമ്മക്ക് ആരോഗ്യവും ആയുസും എന്നുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Trending News