Viral video: കൈ മാറ്റിയിട്ടും നിഴൽ അവിടെ തന്നെ! യുവതിയുടെ ശരീരത്തിൽ നിന്ന് നിഴലിനെ വേർതിരിച്ച് മജീഷ്യൻ

Viral Magic Video: യുവതി കൈവെയ്ക്കുമ്പോൾ മേശപ്പുറത്ത് തെളിയുന്ന നിഴൽ യുവതി കൈ പിൻവലിക്കുമ്പോഴും അൽപ്പ സമയം അവിടെ തന്നെ നിൽക്കുന്നത് വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 12:04 PM IST
  • യുവതിയുടെ നിഴലിനെ നിയന്ത്രിക്കുന്ന മജീഷ്യൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
  • ഇത് ബ്ലാക്ക് മാജിക്കാണോ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്.
  • ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ ഈ മാജിക്ക് വീഡിയോ കണ്ടുകഴിഞ്ഞു.
Viral video: കൈ മാറ്റിയിട്ടും നിഴൽ അവിടെ തന്നെ! യുവതിയുടെ ശരീരത്തിൽ നിന്ന് നിഴലിനെ വേർതിരിച്ച് മജീഷ്യൻ

മറ്റുള്ളവരെ രസിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ, ആളുകളെ രസിപ്പിക്കുന്നതിനൊപ്പം അത്ഭുതപ്പെടുത്തുക കൂടി ചെയ്യണമെങ്കിൽ അതിന് മാജിക്ക് തന്നെയാണ് മികച്ച വഴി. ക്രിസ് ഏഞ്ചൽ, ജെഫ് മക്‌ബ്രൈഡ്, സീഗ്‌ഫ്രൈഡ് & റോയ്, ഹാരി ഹൗഡിനി, ഡെറൻ ബ്രൗൺ, ഡേവിഡ് ബ്ലെയ്‌ൻ തുടങ്ങിയ ലോകപ്രശസ്ത മജീഷ്യൻന്മാരുടെ പ്രകടനങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നവയാണ്. 

പി.സി  സോർകാർ, ഒ.പി ശർമ്മ, കെ.ലാൽ, പ്രഹ്ലാദ് ആചാര്യ എന്നിവർ ഇന്ത്യയിലെ പ്രശസ്തരമായ മജീഷ്യൻമാരാണ്. ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം പേജുകളും  ഫോളോവേഴ്‌സും ഉള്ള നിരവധി മജീഷ്യൻമാരെ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു മജീൽ്യൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 

ALSO READ: ഒളിച്ചേ കണ്ടേ കളിക്കുന്നത് ആരാണ്? വൈറൽ വീഡിയോ

ഒരു സ്ത്രീയുടെ നിഴൽ ഉപയോഗിച്ചുള്ള മാജിക്കാണ് വീഡിയോയിലുള്ളത്. അതിൽ ഒരു യുവതിയെ തൻ്റെ അവിശ്വസനീയമായ മാജിക്കിലൂടെ അത്ഭുതപ്പെടുത്തുകയാണ് മജീഷ്യൻ. മേശയുടെ മുകളിൽ നിഴൽ ലഭിക്കാൻ പാകത്തിന് യുവതിയുടെ കൈകൾ വയ്ക്കുന്നു. അപ്പോൾ കൈകളുടെ നിഴൽ മേശപ്പുറത്ത് വ്യക്തമായി കാണാം. യുവതിയുടെ ചൂണ്ടുവിരലിൽ പിടിക്കുന്ന മജീഷ്യൻ പെട്ടെന്ന് കൈ എടുക്കുന്നു. യുവതിയും ഇതേ സമയത്ത് കൈ പിൻവലിക്കുന്നുണ്ടെങ്കിലും യുവതിയുടെ കൈകളുടെ നിഴൽ അൽപ്പ സമയത്തിന് ശേഷമാണ് മായുന്നത്. 

 

വീഡിയോ കണ്ടവരുടെ ഉള്ളിൽ ഇതെന്താ ഇങ്ങനെ എന്ന ചോദ്യം ഉയർന്നെന്ന് കമൻ്റുകളിൽ നിന്ന് വ്യക്തമാണ്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്നാണ് പലരും ചോദിക്കുന്നത്. ഇതിനെയാണോ ബ്ലാക്ക് മാജിക്ക് എന്ന് വിളിക്കുന്നതെന്ന സംശയവും പല ആളുകളും ഉന്നയിച്ചിട്ടുണ്ട്. മറ്റാരുടെയെങ്കിലും സഹായം ഇതിന് പിന്നിലുണ്ടോ എന്നും സംശയം ചിലയാളുകൾക്ക് ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News