Viral Video | മിന്നൽ മുരളി വേഷത്തിൽ കല്യാണ ചെക്കൻ; പോസ്റ്റ്-വെഡ്ഡിങ് ഷൂട്ട് പങ്കുവെച്ച് ടൊവീനോ തോമസ്

ഈ വീഡിയോ ടൊവീനോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 09:05 PM IST
  • കോട്ടയം സ്വദേശിയായ അമൽ രവീന്ദ്രന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് വൈറലായിരിക്കുന്നത്.
  • പാട വരമ്പത്ത് വധുവും വരുനും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കല്യാണ ചെക്കൻ മിന്നൽ മുരളിയുടെ സൂപ്പർ ഹീറോ കോസ്റ്റ്യൂമിലാണ്.
Viral Video | മിന്നൽ മുരളി വേഷത്തിൽ കല്യാണ ചെക്കൻ; പോസ്റ്റ്-വെഡ്ഡിങ് ഷൂട്ട് പങ്കുവെച്ച് ടൊവീനോ തോമസ്

Viral Video : ടൊവീനോ ചിത്രം മിന്നൽ മുരളി (Minnal Murali) റിലീസായിട്ട് ഒരു മാസം പിന്നിട്ടെങ്കിലും ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിങിലാണ് മലയാളക്കര. മിന്നൽ മുരളി ഇറങ്ങിയ സമയത്തിൽ ഒരു സിനിമയുടെ തീമിൽ ഒരു സേവ് ദി ഡേറ്റ് വന്നിരുന്നു. ഇപ്പോൾ ഇതാ കല്യാണ ചെക്കൻ മിന്നൽ മുരളി കോസ്റ്റ്യുമുമായി എത്തുന്ന ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് വൈറലായിരിക്കുന്നത്. കൂടാതെ ഈ വീഡിയോ ടൊവീനോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. 

കോട്ടയം സ്വദേശിയായ അമൽ രവീന്ദ്രന്റെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് വൈറലായിരിക്കുന്നത്. പാട വരമ്പത്ത് വധുവും വരുനും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കല്യാണ ചെക്കൻ മിന്നൽ മുരളിയുടെ സൂപ്പർ ഹീറോ കോസ്റ്റ്യൂമിലാണ്.

ALSO READ : Viral Video: തന്‍റെ കുളത്തില്‍ നീന്താനിറങ്ങിയ യുവാവിനെ ആട്ടിപ്പായിച്ച് അരയന്നം ...! വീഡിയോ വൈറല്‍

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Amal Raveendran (@amallraveendran)

"കല്യാണ ഫോട്ടോഗ്രാഫർമാരുടെ നിർദേശത്തെ തുടർന്നാണ് താൻ മിന്നൽ മുരളി കോസ്റ്റ്യൂ ധരിച്ചതെന്നും എന്റെ കസിൻസ് അതിനായി എല്ലാ സൗകര്യങ്ങളും സജ്ജമാക്കി കൊടുക്കകയായിരുന്നു" അമൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

ALSO READ : Viral Video | ശബരിമലയ്ക്ക് പോകുമ്പോൾ പോലും ഇതുപോലെ വിളിച്ചിട്ടില്ല...സാമിയെ... സാമിയെ; പുഷ്പയിലെ ഗാനത്തെ ട്രോളി മലവായിയാട്ടം കലാകാരൻ

വീഡിയോ വൈറലായതോട് മിന്നൽ മുരളി ഫാൻസ് സിനിമയിലെ മിന്നൽ മുരളിയായ ടൊവീനോ തോമസിനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ടൊവീനോ പോസ്റ്റ് വെഡ്ഡീങ് ഷൂട്ടിന്റെ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News