Viral Video: അദ്ദേഹം ആരാണെന്ന് പോലും അറിയാതെ മൽഹാർ അടുത്തെത്തി; കമലഹാസനൊപ്പം മകൻ,വീഡിയോ പങ്ക് വെച്ച് കെഎസ് ശബരീനാഥൻ

Sabarinadhan Son With Kamal Haasan: ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാറിന് ആരാണെന്ന് പോലും അറിയില്ലായിരുന്നു. സീറ്റിൽ കയറാൻ ശ്രമിച്ച മൽഹാറിനെ അടുത്ത് ഇരുത്തുന്ന കമലഹാസനാണ് വീഡിയോയിൽ.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 10:52 AM IST
  • സീറ്റിൽ കയറാൻ ശ്രമിച്ച മൽഹാറിനെ അടുത്ത് ഇരുത്തുന്ന കമലഹാസനാണ് വീഡിയോയിൽ
  • എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു
Viral Video: അദ്ദേഹം ആരാണെന്ന് പോലും അറിയാതെ  മൽഹാർ അടുത്തെത്തി; കമലഹാസനൊപ്പം മകൻ,വീഡിയോ പങ്ക് വെച്ച് കെഎസ് ശബരീനാഥൻ

മകൻ കമലഹാസനോടൊപ്പം ഇരിക്കുന്ന വീഡിയോ പങ്ക് വെച്ച്. കെഎസ് ശബരീനാഥൻ. ഫേസ്ബുക്കിലെ തൻറെ പേജിലാണ് ശബരി വീഡിയോ പങ്കിട്ടത്. എംജി സോമൻ ഫൗണ്ടേഷൻറെ പേരിലുള്ള ചടങ്ങിന് കമലഹാസൻ എത്തിയപ്പോഴാണ് ശബരിനാഥൻറെ മകൻ മൽഹാർ താരത്തിൻറെ സീറ്റിലേക്ക് കയറി ഇരുന്നത്. ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാറിന് അതാരാണെന്ന് പോലും അറിയില്ലായിരുന്നു. സീറ്റിൽ കയറാൻ ശ്രമിച്ച മൽഹാറിനെ അടുത്ത് ഇരുത്തുന്ന കമലഹാസനാണ് വീഡിയോയിൽ.

 

ശബരിനാഥൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്.
അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട്  രണ്ടുപേരും കിടിലം കമ്പനി. What a man!
Video courtesy: Jango Space

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News