Viral: കതിർമണ്ഡപത്തിൽ നിന്ന് സിനിമാക്കൊട്ടകയിലേക്ക് - ഒരു ഐഎഫ്എഫ്കെ പ്രണയം പൂവണിഞ്ഞ കഥ

IFFK 2022: അഞ്ച് കൊല്ലം മുൻപാണ് പാമ്പള്ളിയും സുരഭിയും ഐഎഫ്എഫ്കെയിൽ വെച്ച് കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 08:10 PM IST
  • ഒന്നിച്ച് അൽപ്പനേരം സിനിമ കാണാനുളള അവസരമൊരുക്കിയ സംഘാടകർ ആ ഗൃഹാതുരതയ്ക്കും മേളയിൽ ഇടമൊരുക്കി.
  • അഞ്ച് ഐഎഫ്എഫ്കെ വർഷങ്ങൾക്കിടെ ചടഞ്ഞിരുന്ന തിയേറ്റർ വരാന്തകളും മരച്ചുവടുകളും ഒരിക്കൽ കൂടി കാണുന്നത് രസമാണെന്ന് പാമ്പളളിയും സുരഭിയും പറയുന്നു.
  • 2018ൽ പാമ്പളളി ജസരി ഭാഷയിൽ സംവിധാനം ചെയ്ത സിഞ്ജാർ മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്കാരം നേടിയിരുന്നു.
Viral: കതിർമണ്ഡപത്തിൽ നിന്ന് സിനിമാക്കൊട്ടകയിലേക്ക് - ഒരു ഐഎഫ്എഫ്കെ പ്രണയം പൂവണിഞ്ഞ കഥ

തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൻ്റെ മുറ്റത്തേക്ക് ഒരു വിവാഹവണ്ടി വന്നു നിന്നു. നവദമ്പതികളെ കണ്ട് ചുറ്റുമുണ്ടായിരുന്നവർ ഒന്നു പകച്ചു. പിന്നെ കൗതുകമായി. ആളുകൂടി. സിനിമാ തലയ്ക്കുപിടിച്ചവരുടെ ഇടമായ ഐഎഫ്എഫ്കെയിൽ നവദമ്പതികൾക്ക് എന്തുകാര്യമെന്ന മട്ടിൽ ഡെലിഗേറ്റുകളും വെടിവട്ടമൊരുക്കിയിരുന്നവരും കണ്ണുകൂർപ്പിച്ചു. ചുറ്റും കൂടിയ മാധ്യമങ്ങൾക്കിടയിലൂടെ ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ പാമ്പളളിയും നവവധു സുരഭിയും നടന്നു. 

ഫെസ്റ്റിവൽ ഓഫീസിലെത്തിയ നവദമ്പതികളെ ചലച്ചിത്ര അക്കാദമി ചെയർമാൻ ര‍ഞ്ജിത്തും മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ആശംസകളും കൂട്ടുകാർ ഒരുക്കിയ കേക്കു മുറിക്കൽ ചടങ്ങും കഴിഞ്ഞ് പടം കാണാൻ തിയേറ്ററിലേക്ക്. 

അഞ്ച് കൊല്ലം മുമ്പ് ഇതുപോലൊരു ഐഎഫ്എഫ്കെ ഞായറാഴ്ച തുടങ്ങിയ സൗഹൃദം, പ്രണയമായി വളർന്ന് സാക്ഷാത്കാരത്തിലെത്തിയപ്പോൾ വധൂവരന്മാർ ഒരു കടമപോലെ ആദ്യമെത്തിയത് ഐഎഫ്എഫ്കെയിലേക്കാണ്. ഒന്നിച്ച് അൽപ്പനേരം സിനിമ കാണാനുളള അവസരമൊരുക്കിയ സംഘാടകർ ആ ഗൃഹാതുരതയ്ക്കും മേളയിൽ ഇടമൊരുക്കി. ഗൗരവമുളള സിനിമാചർച്ചകളും പ്രണയവും നിറഞ്ഞ അഞ്ച് ഐഎഫ്എഫ്കെ വർഷങ്ങൾക്കിടെ ചടഞ്ഞിരുന്ന തിയേറ്റർ വരാന്തകളും മരച്ചുവടുകളും ഒരിക്കൽ കൂടി കാണുന്നത് രസമാണെന്ന് പാമ്പളളിയും സുരഭിയും പറയുന്നു. 

Also Read: നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2; രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങ്

2018ൽ പാമ്പളളി ജസരി ഭാഷയിൽ സംവിധാനം ചെയ്ത സിഞ്ജാർ മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്കാരം നേടിയിരുന്നു. സിനിമ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി. 2019ൽ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനുളള ജൂറി അംഗമായിരുന്ന പാമ്പളളിയുടെ പുതിയ ചിത്രം ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് വിവാഹം. സുരഭി ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയാണ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ് പാമ്പളളി. തിരുവനന്തപുരം കല്ലമ്പലത്താണ് സുരഭിയുടെ വീട്. സുരഭി സിവിൽ സർവീസ് പരിശീലനത്തിലുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News