Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്

Actor Mammootty: ഈ മുറി മമ്മൂട്ടിയ്ക്ക് മാത്രമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം അദ്ദേഹത്തിന് മറ്റൊരു മുറിയിൽ താമസ സൗകര്യം ഒരുക്കിയാണ് ഹോട്ടൽ പങ്കജ് മഹാനടനായി പ്രത്യേകം മുറി തയ്യാറാക്കി നൽകിയത്.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Dec 12, 2022, 09:54 AM IST
  • മലയാള സിനിമയുടെ താരജാവ് പിന്നീടുള്ള 15 വർഷം അവിടയായിരുന്നു താമസിച്ചിരുന്നത്
  • 407 എന്നതായിരുന്നു ഹോട്ടലിൽ മമ്മൂട്ടി അന്ന് താമസിച്ചരുന്ന മുറയുടെ നമ്പർ
Mammootty: മമ്മൂട്ടിക്ക് മാത്രമായി മാറ്റിവച്ച ഒരു മുറി; ആ ഹോട്ടൽ ഇവിടെയാണ്

മഹാ നടൻ മമ്മൂട്ടിയ്ക്ക് മാത്രമായി മാറ്റിവച്ച ഒരു ഹോട്ടൽ മുറിയുണ്ട്.  25 കൊല്ലം മമ്മൂട്ടി അവിടെ താമസിച്ചതിന്റെ സ്മരണാർത്ഥമാണ് ഇപ്പോഴും ആ ഹോട്ടലിൽ ഒരു മുറി അദ്ദേഹത്തിനായി മാറ്റി വച്ചിരിക്കുന്നത്. സിനിമാഭിനയം തുടങ്ങി 10 വർഷത്തിനുള്ളിൽ മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയതോടെ അദ്ദേഹം എന്നും കിടക്കാൻ ഇഷ്ടപ്പെട്ട സ്യൂട്ട് റൂം അദ്ദേഹത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ മുറി മമ്മൂട്ടിയ്ക്ക് മാത്രമായി തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ട് മാസം അദ്ദേഹത്തിന് മറ്റൊരു മുറിയിൽ താമസ സൗകര്യം ഒരുക്കിയാണ് ഹോട്ടൽ പങ്കജ് മഹാനടനായി പ്രത്യേകം മുറി തയ്യാറാക്കി നൽകിയത്.

അദ്ദേഹത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും അന്ന് അവിടെ തയ്യാറാക്കി നൽകിയിരുന്നു. മലയാള സിനിമയുടെ താരജാവ് പിന്നീടുള്ള 15 വർഷം അവിടയായിരുന്നു താമസിച്ചിരുന്നത്. 407 എന്നതായിരുന്നു ഹോട്ടലിൽ മമ്മൂട്ടി അന്ന് താമസിച്ചരുന്ന മുറയുടെ നമ്പർ. ആ മുറയിലേക്ക് അന്ന് മമ്മൂട്ടിയെ കാണാൻ എത്തിയ പലരേയും ഇന്നും ഓർക്കുന്നുണ്ടെന്ന് ചലചിത്ര നിർമ്മാതാവ് ഡി ചന്ദ്ര സേനന്‍ നായർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. ആ മുറിയിൽ താമസിക്കുമ്പോൾ മമ്മൂക്കയുടെ കുടുംബവും ഏറെ സന്തോഷത്തിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News