Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 11:59 AM IST
  • വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
  • പീഡനകേസ് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന എഡിജിപി ക്വാറന്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചത്.
Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Kochi: നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

അന്വേഷണസംഘത്തിന്‍റെ  അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്  മാറ്റിയത്.  
പീഡനകേസ് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന എഡിജിപി ക്വാറന്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചത്. അപേക്ഷ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, വെള്ളിയാഴ്ച വരെ വിജയ് ബാബുവിന്‍റെ  അറസ്റ്റിനുള്ള വിലക്ക് തുടരും.

Also Read: Vijay Babu Case: ക്രെഡിറ്റ് കാര്‍ഡ് തന്നുവിട്ടത് വിജയ് ബാബുവിന്‍റെ ഭാര്യ, ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സൈജു കുറുപ്പ്

വിദേശത്തുനിന്നും സംസ്ഥാനത്ത്  തിരിച്ചെത്തിയ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കേസ് പരിഗണിച്ച അവസരത്തില്‍ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.  തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റിയത്. 

യുവനടി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതിന് ശേഷം നടത്തിയ ഫെയ്സ്ബുക്ക് ലൈവിൽ നടിയുടെ പേര്  വെളിപ്പെടുത്തിയ കേസും പ്രതി നൽകിയ മുൻകൂ൪ ജാമ്യാപേക്ഷയും വെള്ളിയാഴ്ച കോടതി പരിഗണിക്കു൦.

ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസര൦ നിഷേധിച്ചപ്പോൾ നടി  പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്‍റെ വാദ൦. 

അതിനിടെ, വിജയ്‌ ബാബുവിന് ധനസഹായം നല്‍കിയെന്ന സംശയത്തില്‍  നടന്‍  സൈജു കുറുപ്പിനെ പോലീസ് ചോദ്യം ചെയ്തു. വിജയ്‌ ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് നല്‍കി സഹായിച്ചത് സൈജുവാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, വിജയ് ബാബുവിന്‍റെ ഭാര്യയാണ് ക്രെഡിറ്റ് കാര്‍ഡ്  തന്നു വിട്ടതെന്നും വിജയ്‌ ബാബുവിന് എതിരെ കേസ് വരും മുമ്പാണ് ഇതെന്നും സൈജു കുറുപ്പ് വിശദീകരണം നല്‍കി. 

വിജയ് ബാബു പരാതിക്കാരിയെ കാണുകയോ ഏതെങ്കിലും തരത്തിൽ അവരെ  സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി കര്‍ശന  നിർദേശം നൽകിയിട്ടുണ്ട്.  ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോടും ആവശ്യപ്പെട്ടു. 

അന്വേഷണ  ഉദ്യോഗസ്ഥന് മുന്നിൽ വിജയ് ബാബു ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള പരിഗണിക്കുന്നത്  കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. 

ഏപ്രിൽ 22നാണ് നടി പീഡന പരാതി നൽകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News