തിരുവനന്തപുരം: രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ സംഭരിക്കും.
തെങ്കാശിയിൽ ഇത് സംനബന്ധിച്ച് ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ആവശ്യമെങ്കിൽ ഹോർട്ടികോർപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും കൃഷിമന്ത്രി പറഞ്ഞു. തദേശീയ പച്ചക്കറികളും വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറി വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത നിലയിലാണ് പച്ചക്കറി വില വർധനവ് തുടരുന്നത്. തക്കാളിക്ക് പുറമേ വെള്ളരി, വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി, കാബേജ് എന്നിവയ്ക്കും വില ഉയർന്നു. 30 രൂപയായിരുന്ന കാബേജിന് 68 രൂപയായി. കോവയ്ക്ക 40ൽ നിന്ന് 80 ആയി. സവാളയ്ക്ക് 40 രൂപയും ചുവന്നുള്ളിയ്ക്ക് 60 രൂപയുമാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...