സംഘപരിവാർ വർ​ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു; സർക്കാർ നോക്കുകുത്തി, എ വിജയരാഘവന് സ്വന്തമായി അഭിപ്രായമില്ലെന്നും VD Satheesan

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 05:21 PM IST
  • സിപിഎം സംസ്ഥാന സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് വിഡി സതീശൻ പരിഹസിച്ചു
  • എ വിജയരാഘവന് ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തമായി അഭിപ്രായമില്ല
  • സിപിഎമ്മിനും ഇക്കാര്യത്തിൽ അഭിപ്രായമില്ല
  • ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കുറേക്കാലം കൂടി തുടരട്ടേ എന്ന നയമാണ് സിപിഎമ്മിന്റേതെന്നും വി‍ഡി സതീശൻ പറഞ്ഞു
സംഘപരിവാർ വർ​ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു; സർക്കാർ നോക്കുകുത്തി, എ വിജയരാഘവന് സ്വന്തമായി അഭിപ്രായമില്ലെന്നും VD Satheesan

തിരുവനന്തപുരം: ഇരുസമുദായങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ (Government) ഇടപെടല്‍ നടത്തുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

കേരളത്തില്‍ ഇപ്പോൾ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വേണ്ട ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതുകാരണമാണ് പ്രതിപക്ഷ നേതാക്കള്‍ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

ALSO READ: തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കാതിരിക്കാൻ കാരണം താലിബാൻ മനസെന്ന് K.Surendran

സിപിഎം സംസ്ഥാന സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് വിഡി സതീശൻ പരിഹസിച്ചു. എ വിജയരാഘവന് ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തമായി അഭിപ്രായമില്ല. സിപിഎമ്മിനും ഇക്കാര്യത്തിൽ അഭിപ്രായമില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കുറേക്കാലം കൂടി തുടരട്ടേ എന്ന നയമാണ് സിപിഎമ്മിന്റേതെന്നും വി‍ഡി സതീശൻ (VD Satheesan) പറഞ്ഞു.

പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇനിയും പിന്തുണ നല്‍കാന്‍ പ്രതിപക്ഷം തയ്യാറാണ്. എന്നാൽ സര്‍ക്കാര്‍ ഒരിടപെടലും നടത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം നടത്തുന്നവര്‍ക്കെതിരെ പോലും ഒരു നടപടിയെടുക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ALSO READ: കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാർ; ഫാ.റോയ് കണ്ണൻചിറയ്ക്ക് മറുപടിയുമായി Vellappally Natesan

വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണുംപൂട്ടി ഇരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഘപരിവാറിന്റെ അജണ്ട കേരളത്തിലെ രണ്ടുസമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News