തിരുവനന്തപുരം : കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ സർവീസ് ഇന്ന് സെപ്റ്റംബർ 24 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12.30ന് ഓൺലൈനിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിക്കുന്നത്. കാസർകോട് നിന്നും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ആലപ്പുഴ വഴിയാണ് രണ്ടാമത്തെ വന്ദേഭാരത് സർവീസ് നടത്തുക. എട്ട് കോച്ചുകളാണ് ട്രെയിനുള്ളത്.
കാസർകോട്-തിരുവനന്തപുരം റൂട്ടിന് പുറമെ എട്ട് വന്ദേഭാരത് സർവീസുകളുടെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 11 സംസ്ഥാനങ്ങളിലൂടെ ഈ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തും.
ALSO READ : Monitoring meetings: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവലോകന യോഗങ്ങള്‍; വിശദ വിവരങ്ങൾ അറിയാം
രാവിലെ 11 മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിഷ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 20631 (കാസർകോട്-തിരുവനന്തപുരം), 20632 (തിരുവനന്തപുരം- കാസർകോട്) എന്നീ ട്രെയിൻ നമ്പറുകളിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. മലപ്പുറം ജില്ലയിൽ തിരൂരിൽ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഏകദേശം എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തി സർവീസ് അവസാനിപ്പിക്കുന്നത്.
വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം
കാസര്‍കോട്- തിരുവനന്തപുരം
കാസര്‍കോട്: 7.00
കണ്ണൂര്‍: 7.55/7.57
കോഴിക്കോട്: 8.57/8.59
തിരൂര്‍: 9.22/9.24
ഷൊര്‍ണൂര്‍: 9.58/10.00
തൃശൂര്‍: 10.38/10.40
എറണാകുളം: 11.45/11.48
ആലപ്പുഴ: 12.32/12.34
കൊല്ലം: 13.40/1.42
തിരുവനന്തപുരം: 15.05
തിരുവനന്തപുരം- കാസര്‍കോട്
തിരുവനന്തപുരം: 16.05
കൊല്ലം: 16.53/ 16.55
ആലപ്പുഴ: 17.55/ 17.57
എറണാകുളം: 18.35/18.38
തൃശൂര്‍: 19.40/19.42
ഷൊര്‍ണൂര്‍: 20.15/20.18
തിരൂര്‍: 20.52/20.54
കോഴിക്കോട്: 21.23/21.25
കണ്ണൂര്‍: 22.24/22.26
കാസര്‍കോട്: 23.58
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.