Vadakkanchery Bus Accident : രാത്രികാലത്ത് സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര വേണ്ട; നിർദ്ദേശങ്ങൾ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

Vadakkanchery Bus Accident  : രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 06:56 PM IST
  • രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.
  • ഇത് കൃത്യമായി പാലിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകണമെന്നും പ്രശ്നങ്ങളുണ്ടായാൽ സ്ഥാപനത്തിൻ്റെ തലവന്മാർ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
  • ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
Vadakkanchery Bus Accident : രാത്രികാലത്ത് സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര വേണ്ട; നിർദ്ദേശങ്ങൾ  കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. ഇത് കൃത്യമായി പാലിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകണമെന്നും പ്രശ്നങ്ങളുണ്ടായാൽ സ്ഥാപനത്തിൻ്റെ തലവന്മാർ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂവെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.

ALSO READ: Vadakkanchery Accident: വടക്കഞ്ചേരി അപകടമുണ്ടാക്കിയ ഡ്രൈവർ പിടിയിൽ; പിടിയിലായത് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉല്ലാസ യാത്രകളോ, പഠനയാത്രകളോ പോകുന്ന ഘട്ടത്തിൽ അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ  എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം

Trending News