ഉപതെരഞ്ഞെടുപ്പ് ഫലം പിണറായിക്കേറ്റ കനത്ത തിരിച്ചടിയെന്ന് വി.മുരളീധരൻ

മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും കാര്യമുണ്ടായില്ലെന്നും വിമർശനം

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 03:39 PM IST
  • സിൽവർലൈനിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നത്
  • പിണറായിക്കെതിരായ ജനവിധി കോൺഗ്രസിന് അനുകൂലമായെന്നും വി മുരളീധരൻ
ഉപതെരഞ്ഞെടുപ്പ് ഫലം പിണറായിക്കേറ്റ കനത്ത തിരിച്ചടിയെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനും മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കുമേറ്റ കനത്ത തിരിച്ചടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇടതുമുന്നണി ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ വിധിയെഴുത്തായിരുന്നു തൃക്കാക്കരയിൽ കണ്ടത്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും വിജയിക്കാൻ സാധിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് ഹാനികരമായ സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം. സിൽവർലൈനിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നത്. ഇനിയെങ്കിലും ജനവികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിജെപി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. പിണറായിക്കെതിരായ ജനവിധി കോൺഗ്രസിന് അനുകൂലമായെന്നും വി മുരളീധരൻ പറഞ്ഞു.

Also read: Thrikkakkara By Election Result 2022 Live Updates: 'കൈ' പിടിച്ച് തൃക്കാക്കര, ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്

പി.സി.ജോർജ് ഉന്നയിച്ച വിഷയങ്ങൾ ബി.ജെ.പിക്ക് തിരിച്ചടിയായില്ല. തൃക്കാക്കര ബി.ജെ.പിക്ക് ദുർബലമായ മണ്ഡലമാണ്. ശബരിമല വിഷയം കോൺഗ്രസിന് അനുകൂലമായത്  പോലെയാണ് പിസി ജോർജ് ഉന്നയിച്ച വിഷയങ്ങളും കോൺഗ്രസിന് അനുകൂലമായത്. ബിജെപി നല്ല പ്രവർത്തനം തൃക്കാക്കരയിൽ കാഴ്ചവെച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Also read: Captain Satheesan: 'ക്യാപ്റ്റന്‍ സതീശന്‍'... ഇത് വിഡി സതീശന്റെ വിജയം; കേരളത്തിലെ കോണ്‍ഗ്രസ് ഇനി കൈപ്പിടിയില്‍

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News