കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വാവ സുരേഷ് സാക്ഷിയാകുമെന്ന് റിപ്പോർട്ട്. പാമ്പുകളെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാൾ അറിവും അനുഭവവും വാവ സുരേഷിന് ഉള്ളതിനാലാണ് മനുഷ്യ മനസാക്ഷിയെപോലും ഞെട്ടിക്കുന്ന ഈ ക്രൂര കൊലപാതകത്തിൽ വാവ സുരേഷിനെ സാക്ഷിയാക്കുന്നത്.
Also read: കടിച്ചത് പാമ്പാണെങ്കിലും വിഷം മനുഷ്യൻ്റെത് തന്നെ !
കേസിൽ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെയും, എംഎൽഎ കെ. ബി. ഗണേഷ്കുമാർ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഉത്തരയുടെ കുടുംബാംഗങ്ങൾ എന്നിവരുടെ അഭ്യർത്ഥനകളെ മാനിച്ച് സുരേഷ് മൊഴി നൽകാമെന്ന് സമ്മതിച്ചു.
ഉത്രയുടെ മരണത്തെ കുറിച്ചുള്ള സംശയം നാട്ടുകാരും ബന്ധുക്കളും വാവ സുരേഷിനോട് ഉണയിച്ചിരുന്നു. ഉത്തരയുടെ ആദ്യ പാമ്പുകടിയേറ്റ വിവരം പറഞ്ഞറിഞ്ഞപ്പോഴേ സുരേഷ് സംശയം പറഞ്ഞിരുന്നു. അടൂരിൽ സൂരജിന്റെ വീടിന്റെ സമീപത്ത് മുൻപ് പാമ്പിനെ പിടിക്കാൻ പോയിട്ടുള്ള വാവ സുരേഷിന് വീടും പരിസരവും നല്ല പരിചയമുണ്ടായിരുന്നു മാത്രമല്ല ആ പരിസരത്തെ മണ്ണും മണ്ണിന്റെ ഘടനയും നോക്കുമ്പോൾ അണലി വർഗത്തിൽപ്പെട്ട പാമ്പുകൾ അവിടെ തമ്പാടിക്കാൻ സാധ്യത തീരെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also read: കോറോണ വ്യാപനം; ആഹാരത്തിനായി പരക്കം പാഞ്ഞ് എലികളും..!
മാത്രമല്ല കൊടും വിഷമുള്ള അണലിയുടെ കടിയേറ്റാൽ എത്ര ഉറക്കത്തിലായാലും ശക്തമായ നീറ്റലും പുകച്ചിലും കാരണം കടിയേറ്റയാൾ ഉണരുമെന്നും വാവ സുരേഷ് പറഞ്ഞു. എന്നാൽ ഉത്രയുടെ കാര്യത്തിൽ നേരെ മറിച്ചായിരുന്നു. പാമ്പ് കടിയേറ്റ ഉത്ര മണിക്കൂറുകൾ കഴിഞ്ഞാണ് അതറിഞ്ഞതും അസ്വസ്ഥതകൾ പ്രകടിപ്പിച്ചതും എന്നത് സംശയത്തിന് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംശയങ്ങൾ ബന്ധുക്കളോട് പറയുകയും പോലീസിൽ പരാതി നൽകാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. അതുപോലെതന്നെ ജാറിൽ അടച്ചുവച്ചിരുന്ന മൂർഖന്റെ കാര്യമായാലൂം അതുപോലെതന്നെയാണ്. ജാർ തുറന്ന ഉടനെ മൂർഖൻ കടിക്കില്ലയെന്നും അതിനെ പ്രകോപിപ്പിക്കുകയോ നോവിക്കുകയോ ചെയ്താൽ മാത്രമേ അത് കടിക്കുകയുള്ളുവെന്നും അങ്ങനെ എന്തെങ്കിലും ചെയതിട്ടാകാം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതെന്നും വാവ സുരേഷ് പറഞ്ഞു.
കേസിൽ ഇന്ന് ഉത്രയെ കൊന്ന പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിനിടെ പാമ്പിനെ കേട് കൂടാതെ എടുത്താൽ ഉത്രയുടെ ശരീരത്തിലെ പാമ്പ് കടിച്ച പാട്, മുറിപ്പാടിലെ പല്ലുകൾ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോകളുടെ സഹായത്താൽ കണ്ടെത്തി ഈ പാമ്പ് ആണോ ഉത്രയെ കടിച്ചതെന്ന് കണ്ടുപിടക്കാൻ വാവ സുരേഷിന് കഴിയും. ഇത് മനസിലാക്കിയതുകൊണ്ടാണ് പൊലീസ് ഇദ്ദേഹത്തെ സാക്ഷിയാകാൻ അഭ്യർത്ഥിച്ചത്.