UPSC 2024: സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ജൂൺ 16ന്; കേരളത്തിൽ പരീക്ഷ എഴുതുന്നത് 61 കേന്ദ്രങ്ങളിലായി 23666 ഉദ്യോ​ഗാർഥികൾ

UPSC Prelims 2024: രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 09:05 PM IST
  • പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പ്രവേശിക്കണം
  • രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പത് മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്ക് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം
UPSC 2024: സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ജൂൺ 16ന്; കേരളത്തിൽ പരീക്ഷ എഴുതുന്നത് 61 കേന്ദ്രങ്ങളിലായി 23666 ഉദ്യോ​ഗാർഥികൾ

വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ നടത്തുന്നത്.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പത് മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്ക് മുമ്പും പരീക്ഷാ ഹാളിൽ പ്രവേശിക്കണം.

ALSO READ: 'അഗ്നിവീർവായു' വ്യോമസേനയിൽ അവസരം; ജൂലൈ എട്ട് മുതൽ അപേക്ഷ സമർപ്പിക്കാം

ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും ഹാജരാക്കണം.

ആവശ്യപ്പെടുമ്പോൾ ഐഡന്റിറ്റി കാർഡ് ഇൻവിജിലേറ്ററെ കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത്, ഐടി ഉപകരണങ്ങൾ എന്നിവ പരീക്ഷാഹാളിലോ പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നത് വരെ ഒരു ഉദ്യോ​ഗാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News