കൊച്ചി: യു.പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉണ്ടായിരിക്കും. മാത്രമല്ല പത്തുമണി വരെ ഓരോ 15 മിനിറ്റിലും മെട്രോ സര്‍വീസ് ഉണ്ടായിരിക്കും.
കൊവിഡിന്റെ (Covid19) രണ്ടാം വ്യാപനം തുടങ്ങിയതിന് ശേഷം മാസങ്ങളായി കൊച്ചി മെട്രോ സര്‍വീസ് (Kochi Metro) നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂലൈ 1 നായിരുന്നു വീണ്ടും സർവീസ് ആരംഭിച്ചത്. നിലവിലെ സർവീസ് രാവിലെ എട്ടു മണി മുതലാണ്. എന്നാൽ UPSC പരീക്ഷ കണക്കിലെടുത്താണ് ഞായറാഴ്ച 7 മണിയിലേക്ക് മാറ്റിയത്.
Also Read: Covid update kerala: ഇന്ന് 29,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; TPR 17.91, മരണം 131
പൂർണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ (Covid Protocol) പാലിച്ചായിരിക്കും സര്‍വീസ്. കൊവിഡ് ഇളവുകള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്‌കരിക്കുന്നത്. ഇതിനായി സമൂഹ മാധ്യമങ്ങളെ ണ രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ (Loknath Behra) നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...