Kerala Savari: ഡ്രൈവർമാരെ വിലക്കെടുത്ത് കുപ്രചരണം; കേരള സവാരിയെ തകർക്കാൻ യൂബറും ഒലയും ശ്രമിക്കുന്നതായി ആരോപണം

കേരള സവാരി പദ്ധതിയിൽ 2169 ഡ്രൈവർമാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചന.

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 12:32 PM IST
  • കേരള സവാരി ആപ്പിൽ തുടക്കത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഇതുവരെ 4 ട്രിപ്പ് മാത്രമാണ് ലഭിച്ചെതെന്ന പാരതിയും ഡ്രൈവർമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.
  • ലൊക്കേഷൻ കാണിക്കുന്നതിലടക്കമുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കണം.
  • കേരള സവാരിയെ കുറിച്ചുള്ള പരസ്യം കൂടുതൽ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഡ്രൈവർമാർ അവശ്യപ്പെടുന്നുണ്ട്.
Kerala Savari: ഡ്രൈവർമാരെ വിലക്കെടുത്ത് കുപ്രചരണം; കേരള സവാരിയെ തകർക്കാൻ യൂബറും ഒലയും ശ്രമിക്കുന്നതായി ആരോപണം

തിരുവനന്തപുരം: കേരള സവാരിയെ തകർക്കാൻ യൂബറും ഒലയും ശ്രമിക്കുന്നതായി ആരോപണം. കേരള സവാരിയിൽ രജിസ്റ്റർ ചെയ്ത ഡ്രൈവർമാരെ ഉപയോഗിച്ചാണ് കുത്തക കമ്പനികളുടെ നീക്കമെന്ന് പ്രൊജറ്റ് കോർഡിനേറ്റർ ജി അനിൽകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. പലരെയും അവർ വിലയ്ക്ക് എടുത്ത് കുപ്രചരണം നടത്തുകയാണെന്നും അനിൽ പറഞ്ഞു.

2022 ഓഗസ്റ്റ് നായിരുന്നു കേരള സവാരി പദ്ധതി ആരംഭിച്ചത്. 2169 ഡ്രൈവർമാരാണ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 17750 യാത്രക്കാരും കേരളസവാരിയുടെ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ തൃശൂരിലേക്കും എറണാകുളത്തെയ്ക്കും ഇപ്പോൾ പദ്ധതി വ്യാപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമായി ആറ് മാസം കഴിഞ്ഞപ്പോൾ സർക്കാര്‍ വിലയിരുത്തലുകൾ നടത്തി പോരായ്മകൾ പരിഹരിക്കാനും മാറ്റം വരുത്താനുമുള്ള നടപടികൾ നടത്തുന്നുണ്ട്. 

Also Read: Goonda Attack: തമ്പാനൂരും പോത്തൻകോടും ഗുണ്ടാ ആക്രമണം; പ്രതികൾ പിടിയിൽ

 

അതിനിടെ പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ഒല, യൂബർ പോലുള്ള കുത്തക കമ്പനികൾ നടത്തുന്നതെന്ന് പ്രൊജറ്റ് കോർഡിനേറ്റർ ജി അനിൽകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. ആപ്പിൽ രജിസ്റ്റർ ചെയ്തവരെ അവർ വിലക്കെടുത്ത് അപവാദ പ്രചരണം നടത്തുകയാണ്. കുത്തക കമ്പനികളിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കേരള സവാരി ആപ്പ് ആരംഭിച്ചത്. എന്നാൽ അതിന് കടിഞ്ഞാൻ ഇടാനുള്ള ശ്രമത്തിലാണ് അവർ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള സവാരി ആപ്പിൽ തുടക്കത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഇതുവരെ 4 ട്രിപ്പ് മാത്രമാണ് ലഭിച്ചെതെന്ന പാരതിയും ഡ്രൈവർമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്. ലൊക്കേഷൻ കാണിക്കുന്നതിലടക്കമുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കണം. കേരള സവാരിയെ കുറിച്ചുള്ള പരസ്യം കൂടുതൽ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഡ്രൈവർമാർ അവശ്യപ്പെടുന്നുണ്ട്. കമ്മീഷൻ പിടിക്കുന്നത് കുറവായതിനാൽ കേരള സവാരി ആപ്പിൽ ഓടാൻ ഡ്രൈവർമാർ തയ്യാറാണ്. എന്നാൽ ഇപ്പോൾ നേരിടുന്ന സാങ്കെതിക പ്രശ്നം പരിഹരിച്ച് കൂടുതൽ ട്രിപ്പ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News