കൊച്ചി: ചേരാനല്ലൂരിൽ ദേശീയപാതയിൽ ടോറസ് ലോറി 3 ഇരുചക്ര വാഹനങ്ങൾക്ക് മുകളിലൂടെ പാഞ്ഞു കയറി 2 പേർക്ക് ദാരുണാന്ത്യം. ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായ പറവൂർ കുര്യാപറമ്പിൽ നസീബ്, എറണാകുളം അമൃത ആശുപത്രിയിലെ നഴ്സും പാനായിക്കുളം അറയ്ക്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ ലിസ ആന്റണിയുമാണ് മരണമടഞ്ഞത്. ഇരുവരും ജോലിയ്ക്ക് പോകവേയാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചേരാനല്ലൂരിൽ പുതിയതായി തുടങ്ങിയ പെട്രോൾ പമ്പിന് മുന്നിൽ ഇന്നലെ രാവിലെ പത്തേകാലോടെയായിരുന്നു അപകടം ഉണ്ടായത്. പമ്പിലേക്ക് തിരിയാനായി ഒരു ബൈക്ക് നിർത്തിയപ്പോൾ പിന്നാലെ വന്ന ഈ 2 ഇരുചക്ര വാഹനങ്ങളും നിർത്തുകയായിരുന്നു. ഇതിനെ തടുർന്ന് പിന്നാലെയുണ്ടായിരുന്ന ടോറസ് ലോറി മൂന്നു വാഹനങ്ങളേയും ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ടോറസ് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...