കോതമംഗലം: പാലമില്ല എന്ന കാരണത്താൽ മഴക്കാലം ചങ്കിടിപ്പ് കൂട്ടുന്ന ഒന്നായിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ആറോളം ആദിവാസി കോളനിക്കാർക്ക്. പുഴയിൽ വെള്ളം കൂടുമ്പോൾ ബ്ലാവനയിലെ ജങ്കാർ സർവീസ് നിർത്തിവക്കുന്നതാണ് ഇവിടത്തുകാരെ ദുരിതത്തിലാക്കുന്നത്.
ബ്ലാവന കടവിൽ പാലം വേണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ആദിവാസി കോളനികളിലേക്കുള്ള ഏക സഞ്ചാര മാർഗമാണ് ബ്ലാവന കടത്ത്. കല്ലേലിമേട് എന്ന കുടിയേറ്റ ഗ്രാമത്തിലേക്കും ഇതാണ് ഏക മാർഗം.
Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം
ശക്തമായ മഴയിൽ പുഴയിൽ വെള്ളം നിറയുകയും ഒഴുക്ക് വർദ്ധിക്കുകയും ചെയ്യുന്നതോടെ ജങ്കാർ സർവീസ് നിർത്തി വക്കേണ്ടി വരും. അതോടെ വാഹനങ്ങളും വഴിയാത്രക്കാരു രണ്ടു കരകളിലായി ഒറ്റപ്പെട്ടു പോകും. മഴ പെയ്ത് പുഴ നിറഞ്ഞ് ഒഴുകിയാൽ സത്രീകളും കുട്ടികളും പ്രായമായവരും ഒരു വഞ്ചിയിൽ ജീവൻ പണയം വെച്ചാണ് മറുകര കടക്കുന്നത്. എന്നാൽ ഒഴുക്ക് ശക്തമാകുന്നതോടെ വഞ്ചിയും കരക്കുകയറ്റും.
കാട്ടുപാതയിലൂടെ മണിക്കൂറുകൾ സഞ്ചരിച്ചാണ് ഈ വനവാസികൾ ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് തൊട്ടടുത്ത ടൗണായ കുട്ടമ്പുഴയിലെത്തുന്നത്. ശക്തമായ മഴ പെയ്താൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിൽ തിരിച്ചെത്തണമെങ്കിൽ പുഴയിലെ വെള്ളം കുറയുന്നതു വരെ കാത്തിരിക്കേണ്ടി വരും.
Read Also: ഇടുക്കിയുടെ യഥാര്‍ത്ഥ സ്വര്‍ണം: യൂറോപ്പിന് പിന്നാലെ പൂട്ടിട്ട് ഗൾഫ് രാജ്യങ്ങളും, കാരണം?
ചിലപ്പോൾ ഈ കാത്തിരിപ്പ് ദിവസങ്ങൾ തന്നെ നീണ്ടുവെന്ന് വരാം. സമയത്തിന് ആശുപത്രിയിൽ എത്താൻ കഴിയാതെ സ്ത്രീകൾക്ക് വഴിയിൽ പ്രസവിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടിയും വന്നിട്ടുണ്ട്.
285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങളാണ് പാലമില്ലാത്തതിനാൽ ദുരിത ജീവിതം നയിക്കേണ്ടി വരുന്നത്. പാലം ആവശ്യവുമായി രണ്ടു വർഷം മുൻപ് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആറുമാസത്തിനകം പാലം നിർമിക്കാൻ നടപടി വേണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കോടതി പറഞ്ഞിട്ടു പോലും തങ്ങൾക്ക് ഇവിടെ ഒരു പാലം പണിതു തരാൻ ആരുമില്ലെന്ന് ബ്ലാവനക്കടവിൽ കുടുങ്ങിപ്പോയ ആദിവാസി യുവാവ് മുത്തുരാജ് പറഞ്ഞു. പാലത്തിനായി ആദിവാസി സമൂഹത്തെയും കുടിയേറ്റ കർഷകരെയും സംഘടിപ്പിച്ചു യുഡിഎഫ് നിരന്തര സമരം നടത്തുമെന്ന് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...