Thrikkadavur Sivaraju: തലയെടുപ്പുള്ള ആനച്ചന്തം; ഗജരാജ രത്നത്തിളക്കത്തിൽ തൃക്കടവൂർ ശിവരാജു, ആദരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഉയരത്തിൽ മൂന്നാമനാണ് തൃക്കടവൂർ ശിവരാജു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത് തെച്ചിക്കോട്ട് രാമന്ദ്രനും, ചിറയ്ക്കൽ കാളിദാസനുമാണ്.  

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 08:54 PM IST
  • പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ നടന്നത്.
  • ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഗജരാജ രത്നപട്ടം ആനയ്ക്ക് ചാർത്തി.
  • കേരളത്തിൽ തലയെടുപ്പുള്ള മൂന്നാമനാണ് ശിവരാജു.
Thrikkadavur Sivaraju: തലയെടുപ്പുള്ള ആനച്ചന്തം; ഗജരാജ രത്നത്തിളക്കത്തിൽ തൃക്കടവൂർ ശിവരാജു, ആദരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തൃക്കടവൂർ ശിവരാജുവിന് ഗജരാജരത്ന പട്ടം നൽകി ആദരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വർഷങ്ങൾക്ക് മുമ്പ് ദേവസ്വം ബോർഡും നാട്ടുകാരും ചേര്‍ന്നാണ് കോന്നി ആനപരിപാലന കേന്ദ്രത്തിൽ നിന്നും ശിവരാജുവിനെ വാങ്ങിയത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ആനകളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള ആന എന്ന നിലയിലാണ് ശിവരാജുവിനെ ആദരിച്ചത്.

നിലത്തിഴയുന്ന തുമ്പിക്കൈ, മുന്നിലേക്ക് തള്ളി നിൽ‍ക്കുന്ന മസ്തകം, ഉയർന്നതലക്കുനി, മസ്തകത്തിൽ അടിക്കുന്ന വലിയ ചെവികൾ, ഉയർന്ന വെൺമയാർന്ന കൊമ്പുകൾ, കരിവീട്ടിയുടെ നിറം, തെളിമയാർന്ന കണ്ണുകൾ, നീളമേറിയ ഉടൽ, കുറിയകഴുത്ത്, വിരിഞ്ഞചുങ്കൂറ്റി, നിലത്തു മുട്ടാത്ത നീളം വാൽ, ബലവത്തായ നടയും അമരവും, വെളുത്ത 18 നഖങ്ങൾ തുടങ്ങിയവയാണ് തൃക്കടവൂര്‍ ശിവരാജുവിന്റെ ആന ചന്തം.

Also Read: Vande Bharat Express Kerala : വന്ദേഭാരത് അവസാനിക്കുന്നത് കണ്ണൂരിലല്ല കാസർകോഡാണ്; സർവീസ് നീട്ടിയതായി പ്രഖ്യാപിച്ച് റെയിൽവെ മന്ത്രി

 

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഗജരാജ രത്നപട്ടം ആനയ്ക്ക് ചാർത്തി. കേരളത്തിൽ തലയെടുപ്പുള്ള മൂന്നാമനാണ് ശിവരാജു. തെച്ചിക്കോട്ട് രാമന്ദ്രനും, ചിറയ്ക്കൽ കാളിദാസനുമാണ് ഉയരത്തിൽ ശിവരാജുവിന് മുമ്പിലുള്ളത്. 

കോന്നി റേഞ്ചിന് കീഴിലുള്ള അട്ടത്തോട് ഭാഗത്തെ കാട്ടിൽ നിന്നുമാണ് ശിവരാജുവിനെ ഫോറസ്റ്റുകാർക്ക് ലഭിക്കുന്നത്. അന്ന് കുഴിയിൽ നിന്നും കണ്ടെടുക്കുമ്പോൾ അഞ്ച് വയസായിരുന്നു. കൊമ്പ് മുളച്ചുവരാറായ പ്രായം. പിന്നീട് കോന്നി ആനകൂട്ടിലെത്തിച്ചായിരന്നു വനം വകുപ്പ് പരിപാലിച്ചത്. ഇവിടെ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും നാട്ടുകാരും ചേർന്ന് ശിവരാജുവിനെ വാങ്ങുന്നത്. മാതംഗലീലയിൽ പറയുന്ന എല്ലാ കാര്യങ്ങളും ഒത്തിണങ്ങിയ ആനയാണ് ശിവരാജു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News