Train Services: നാളെ മുതൽ കേരളത്തിൽ ട്രെയിനുകൾ ഒാടി തുടങ്ങും

ഇതിനു മുൻപ് ഭാ​ഗികമായി നി‍ർത്തിവെച്ച എല്ലാ സ‍ർവ്വീസുകൾ വീണ്ടും തുടങ്ങാനാണ് റെയിൽവേ പദ്ധതിയിടുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 09:33 AM IST
  • ഇതിനു മുൻപ് ഭാ​ഗികമായി നി‍ർത്തിവെച്ച എല്ലാ സ‍ർവ്വീസുകൾ വീണ്ടും തുടങ്ങാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
  • ഇതിനോടകം തന്നെ റെയിൽവേ റിസ‍ർവ്വേഷനും ആരംഭിച്ചിട്ടുണ്ട്.
  • കൂടുതല്‍ ദീര്ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങാനും പദ്ധതിയുണ്ട്.
Train Services: നാളെ മുതൽ കേരളത്തിൽ ട്രെയിനുകൾ ഒാടി തുടങ്ങും

തിരുവനന്തപുരം: നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ മാറുന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങും. കോവിഡ് മൂലം നിർത്തിയ സർവ്വീസുകളാണ് ആരംഭിക്കുന്നത്. ഇൻറർസിറ്റി,ജനശതാബ്ദി ട്രെയിനുകളാണ് നാളെ മുതൽ സ‍‍ർവ്വീസ് നടത്തുക.

ഇതിനു മുൻപ് ഭാ​ഗികമായി നി‍ർത്തിവെച്ച എല്ലാ സ‍ർവ്വീസുകൾ വീണ്ടും തുടങ്ങാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനോടകം തന്നെ റെയിൽവേ റിസ‍ർവ്വേഷനും ആരംഭിച്ചിട്ടുണ്ട്.

ALSO READ: കണ്ണൂരിൽ ഒരു വയസുകാരിക്ക് ക്രൂരമ‍‍ർദനം; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ

കൂടുതല്‍ ദീര്ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങാനും പദ്ധതിയുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആളുകള്‍ കുറഞ്ഞതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ALSO READ: കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

വരുന്ന ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം പരി​ഗണിച്ചായിരിക്കും മറ്റ് നടപടികൾ. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കൂടുതൽ സ‍ർവ്വീസുകൾ റെയിൽവേ തുടങ്ങും.കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News