തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ

മോഹനനെയും ആദർശിനെയും ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 09:41 AM IST
  • കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
  • മോഹനനെയും ആദർശിനെയും ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉള്ളതായി അറിവില്ല.
തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂ‍ർ: തൃശൂർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനെയും ആദർശിനെയും ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇവർക്ക് സാമ്പത്തിക ബാധ്യത ഉള്ളതായി അറിവില്ല. 

വീടിനോട് ചേ‍ർന്നുതന്നെ ഒരു പലചരക്ക് കടയായിരുന്നു മോഹനന്. ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ്. രാവിലെ കടയിലെത്തിയവർ കട തുറക്കാത്തത് കണ്ട് അന്വേഷിച്ചപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. മോഹനന് ആദ‍ർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട്. മകൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസം.

Arjun Ayanki Wife | വിവാഹത്തിന് മുൻപ് ഗര്‍ഭഛിദ്രം: ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി, മൂന്നു വർഷത്തോളം ലൈംഗീക അതിക്രമം, അർജുൻ ആയങ്കിക്കെതിരെ ഭാര്യ

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി  അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും അടക്കം ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ ഉത്തരവാദിത്തം അർജുൻറെ കുടുംബത്തിന് ആയിരിക്കുമെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 

വളപട്ടണം പൊലീസ് സ്റ്റേഷനിൽനിന്നാണ് സംസാരിക്കുന്നതെന്നും അമല വ്യക്തമാക്കി. അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണ് സ്റ്റേഷനിൽ വന്നതെന്നും ലൈവിൽ അമല പറയുന്നുണ്ട്.

2021 ഏപ്രില്‍ എട്ടിനായിരുന്നു  അർജുൻറെയും അമലയുടെയും വിവാഹം. 2020 ജൂണില്‍ കണ്ണൂരിലേക്ക് തന്നെ കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം വിവാഹത്തിനു മുന്‍പ് ഒരുമിച്ചു താമസിച്ചു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്. എനിക്കു ഭ്രാന്തായതു കൊണ്ടു കുട്ടിയെ കൊന്നു കളഞ്ഞെന്നാണ് അർജുൻ ഇപ്പോൾ പ്രചരിപ്പിക്കുന്നത്-അമല പറയുന്നു.

മൂന്നു വർഷത്തോളം ഇയാളുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചെന്നും. അർജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേർന്നു തന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി പൂട്ടിയിട്ടെന്നും വിദ്യാഭ്യാസം നിർത്തിച്ചെന്നും അമല പറയുന്നു.

കൈയില്‍ ഒരുരൂപ പോലും പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കയ്യിൽ ഇല്ലായിരുന്നു. ആത്മാര്‍ഥമായ പ്രണയമാണെന്ന് വിശ്വസിച്ച് സ്വർണം വിറ്റുവരെ വാഹനത്തിന് ലോൺ അടിച്ചിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണ്് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News