തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയ്ക്ക് ഉടന്‍ തന്നെ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തില്‍ കെ റെയിലിനെ കുറിച്ച് ധനമന്ത്രി പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയാകുകയാണ്. കെ റെയിലുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോഴിക്കോട് മെട്രോയ്ക്ക് വേണ്ടി രണ്ട് റൂട്ടുകളാണ് പരിഗണനയിലുള്ളത്. മീഞ്ചന്ത - രാമനാട്ടുകര, ബീച്ച് - മെഡിക്കല്‍ കോളേജ് പാതകളാണ് ലൈറ്റ് മെട്രോയ്ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് വെസ്റ്റ്ഹില്‍ - രാമനാട്ടുകര, ബീച്ച് - മെഡിക്കല്‍ കോളേജ് റൂട്ടുകള്‍ പരിഗണനയ്ക്ക് എത്തുകയായിരുന്നു.
ALSO READ: പഠനം മുഖ്യം; ബജറ്റിൽ തിളങ്ങി പൊതുവിദ്യാഭ്യാസ മേഖല
വെസ്റ്റ്ഹില്‍ - രാമനാട്ടുകര റൂട്ടിലൂടെ കോഴിക്കോട് നഗരത്തിന്റെ വടക്ക് - തെക്ക് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. 19 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണിത്. ബീച്ച് - മെഡിക്കല്‍ കോളേജ് റൂട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കിഴക്ക് - പടിഞ്ഞാറന്‍ ഭാഗങ്ങളെ തമ്മിലും ബന്ധിപ്പിക്കാന്‍ കഴിയും. ഈ റൂട്ടിന് 8.1 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. കൊച്ചിയ്ക്ക് പുറമെ കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും മെട്രോ എത്തുന്നതോടെ കേരളത്തിന്റെ പ്രതിച്ഛായയും ഒപ്പം ഗതാഗത ക്ലേശത്തിനും വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy