Kerala Budget 2024: തുറമുഖ വകുപ്പിനായി 3000 കോടി; പ്രത്യേക ഡെവലപ്‌മെന്റ് സോണുകൾ

Port Department: ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 05:16 PM IST
  • തുറമുഖവകുപ്പിനായി അടുത്ത മൂന്ന് വർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക
  • ഇതിൽ 2024-25 ധനകാര്യ വർഷത്തേയ്ക്ക് 500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്
Kerala Budget 2024: തുറമുഖ വകുപ്പിനായി 3000 കോടി; പ്രത്യേക ഡെവലപ്‌മെന്റ് സോണുകൾ

തിരുവനന്തപുരം: തുറമുഖ മേഖലയിലൂടെ കേരളത്തിന്റെ വ്യവസായ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കാഴ്ച്ചപ്പാടാണ് ഈ ബജറ്റ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് തുറമുഖ സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയിൽ തുറന്ന് പ്രവർത്തിക്കുന്നതിനൊപ്പം നടപ്പിലാക്കേണ്ട വികസന പദ്ധതികൾക്ക് വേണ്ടിയും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

തുറമുഖ വകുപ്പിനായി അടുത്ത മൂന്ന് വർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഇതിൽ 2024-25 ധനകാര്യ വർഷത്തേയ്ക്ക് 500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. മേജർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പ്രൊജക്ടുകൾക്ക് നീക്കി വെച്ചിരിക്കുന്നതിന് പുറമെയാണിത്.
  
ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ മേഖലകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ഡെവലപ്‌മെന്റ് സോണുകൾ സൃഷ്ടിക്കാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: വിഴിഞ്ഞം തുറമുഖം വികസന കവാടം; മേയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് ധനമന്ത്രി

പ്രവാസി മലയാളി ഉൾപ്പെടുന്ന സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകർഷിച്ചുകൊണ്ടും ആകും സ്‌പെഷ്യൽ ഡെവലപ്‌മെന്റ് സോണുകൾ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കുവാൻ സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിന് അന്തർദേശീയ നിക്ഷേപസംഗമം 2024-25 സംഘടിപ്പിക്കും.

മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്ക് കൂടി ലഭ്യമാവുന്ന പദ്ധതികൾക്ക് ബജറ്റിൽ പ്രധാന്യം നൽകിയിട്ടുണ്ട്.

വിഴിഞ്ഞം മേഖലയിൽ അതിദരിദ്രർ എന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി ദാരിദ്ര്യ മുക്തരാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുവാനും പ്രദേശവാസികളുടെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുവാനും നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ അഞ്ചുവർഷം കൊണ്ട് നിർമാർജനം ചെയ്യുന്ന തരത്തിൽ പ്രവർത്തന പദ്ധതി നടപ്പിലാക്കാനും ബജറ്റ് വിവഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ALSO READ: കേരളാ ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി; ഓക്‌സ്ഫഡില്‍ പഠിക്കാൻ പ്രത്യേക സ്കോളർഷിപ്പിന് 10 കോടി

മത്സ്യമേഖലയിൽ ഉയർന്നുവരുന്ന ആധുനിക തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ പ്രാദേശിക ജനവിഭാഗങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകും. ഇതിനായി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോ​ഗിക്കുന്നതോടൊപ്പം സർക്കാർ സഹായം ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News