വിശ്വാസം വരുന്നില്ലേ? ഇതൊരു തോടല്ല, റോഡ് തന്നെയാണ്; തിരുവല്ല റെയിൽവേ സ്‌റ്റേഷൻ റോഡ്

പത്തനംതിട്ട ജില്ലയിലെ തന്നെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ. മണിക്കുറിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റെയിൽവെ സ്റ്റേഷൻ റോഡ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗത യൊഗ്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി.

Edited by - Zee Malayalam News Desk | Last Updated : Nov 19, 2022, 04:22 PM IST
  • കുഴികളുടെ താഴ്ച്ച മനസ്സിലാവാതെ, ഇതിൽ ഇറങ്ങുന്ന നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്.
  • അൽപ്പം അതിശയോക്തി ഉണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ടിൽ വീണ് ആളുകൾ മുങ്ങിമരിക്കാൻ വരെ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്.
  • റോഡ് നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ രൂപീകരിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
വിശ്വാസം വരുന്നില്ലേ? ഇതൊരു തോടല്ല, റോഡ് തന്നെയാണ്; തിരുവല്ല റെയിൽവേ സ്‌റ്റേഷൻ റോഡ്

കോട്ടയം: ഒറ്റനോട്ടത്തിൽ ഇതൊരു തോടാണെന്ന് പറഞ്ഞാൽ തെറ്റുപറയാനാകില്ല. അത്രക്കുണ്ട് റോഡിലെ ചെളിക്കുളത്തിലെ വെള്ളം.  ചെളിക്കുളമായി ദയനീയാവസ്ഥയിലായിരിക്കുന്നത് തിരുവല്ല റെയിൽവേ സ്‌റ്റേഷൻ റോഡാണ്. റോഡിലെ കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് നഗര വാസികളും യുവജന സംഘടനകളും. 

പത്തനംതിട്ട ജില്ലയിലെ തന്നെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ. മണിക്കുറിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റെയിൽവെ സ്റ്റേഷൻ റോഡ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗത യൊഗ്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി. 

Read Also: Crime news: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

അൽപ്പം അതിശയോക്തി ഉണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ടിൽ വീണ് ആളുകൾ മുങ്ങിമരിക്കാൻ വരെ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. തീർത്തും അവഗണിക്കാനാകാത്ത സ്ഥിതിയാണുള്ളത്. തിരുവല്ല നരസഭയുടെ നിയന്ത്രണത്തിലുള്ള റെയിൽവേ സ്‌റ്റേഷൻ റോഡിന്‍റെ ദുരവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്.

റോഡ് നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ രൂപീകരിക്കുമെന്നും പ്രദേശവാസികൾ പറയുന്നു. മുക്കവല ജംഷനായ ഇവിടെ, രണ്ടടിയിലധികം താഴ്ച്ചയിൽ രൂപപ്പെട്ട കുഴികളിൽ  വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥയാണുള്ളത്. 

Read Also: ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹന അപകടം: പരിക്കേറ്റ കുട്ടി മരിച്ചു

കുഴികളുടെ താഴ്ച്ച മനസ്സിലാവാതെ, ഇതിൽ ഇറങ്ങുന്ന നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ അനിയന്ത്രിതമാവുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News