POCSO Case: കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ അധ്യാപകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി; അധ്യാപകനെതിരെ പോക്സോ കേസ്

Pocso case against teacher: പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 12:22 PM IST
  • കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തില്‍ വച്ച് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി
  • കഴിഞ്ഞദിവസം നടന്ന സംഭവം പെണ്‍കുട്ടി സുഹൃത്തുക്കളോടാണ് ആദ്യം വെളിപ്പെടുത്തിയത്
  • ഇതിന് ശേഷം ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും തുടർന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു
POCSO Case: കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ അധ്യാപകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി; അധ്യാപകനെതിരെ പോക്സോ കേസ്

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി. പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തില്‍ വച്ച് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കഴിഞ്ഞദിവസം നടന്ന സംഭവം പെണ്‍കുട്ടി സുഹൃത്തുക്കളോടാണ് ആദ്യം വെളിപ്പെടുത്തിയത്. ഇതിന് ശേഷം ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും തുടർന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം, പ്രതിയായ അധ്യാപകന്‍ ഒളിവില്‍പോയതായും ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News