Crime News: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം; പ്രതി പിടിയിൽ

Theft at Aluva Advaita Ashram: നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 07:11 PM IST
  • കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് പിടിയിലായത്.
  • മോഷണത്തിലൂടെ ലഭിക്കുന്ന കാശിന് ലഹരി വസ്തുക്കൾ വാങ്ങുകയാണ് പതിവ്.
  • പ്രതിയെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
Crime News: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം; പ്രതി പിടിയിൽ

കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. 

കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മോഷണ മുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കലാണ് പതിവ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 

ALSO READ: വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; നടൻ ഷിയാസ് കരീമിനെതിരെ കേസ്

ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ.മാരായ എസ്.എസ് ശ്രീലാൽ . കെ. ആർ മുരളീധരൻ , എ.എസ്.ഐ പി.എസ്.സാൻവർ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ, കെ എം മനോജ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവാവ് വീണ് മരണപ്പെട്ട സംഭവം കൊലപാതകം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് പാലോട് താന്നിമൂട് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ട അഗ്രി ഫാം ജീവനക്കാരനായ പെരിങ്ങമല വില്ലേജിൽ കൊച്ചുവിള കുണ്ടാളംകുഴി ആദിനിലയം വീട്ടിൽ നിന്നും പെരിങ്ങമല താന്നിമൂട് വാടകയ്ക്ക് താമസിക്കുന്ന ജനാർദ്ദനൻ പിള്ള മകൻ സുഭാഷ് കുമാറിന്റെ (46) മരണം കൊലപാതകം എന്ന് തെളിഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് പാലോട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

എറണാകുളം മുളന്തുരുത്തി ക്രിസ്ത്യൻ പള്ളിക്ക് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ ബിജു (44), വെള്ളറട കുന്നത്തുകാൽ ചെറിയകൊല്ല  ഉണ്ടൻകോഡ് കിഴക്കുംകര വീട്ടിൽ സബിൻ സൽവാരിയോസ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് രാത്രി 11.30നാണ് സുഭാഷിനെ മരണപ്പെട്ട അവസ്ഥയിൽ കണ്ടെത്തിയത്. സുഭാഷിന്റെ വാടക വീട്ടിൽ അന്ന് വൈകുന്നേരം ഒരു ബൈക്കിൽ രണ്ട് പേർ വന്നു പോയതായി അന്വേഷണ സംഘത്തിന് കിട്ടിയ വിവരത്തെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്. 

ഒന്നാം പ്രതിയായ ബിജു പലപ്പോഴായി സുഭാഷയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. അത് തിരികെ നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഭാഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി പ്രതികൾ മദ്യപിച്ച ശേഷം സുഭാഷിനെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News