ആലുവായിലെ വിവിധ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.
രാവിലെ 15 ഹോട്ടലുകളിലും ബേക്കറികളിലുമാണ് ഹെൽത്ത് സൂപ്രവൈസർ പ്രേം നവാസ് ഹെൽത്ത് ഇൻസ്പെക്ടർമാരായ നീത, എം.പി ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സീന, ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. നാല് ഹോട്ടലുകളിൽ നിന്നാണ് പഴക്കം ചെന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
രാത്രി ബാക്കി വരുന്ന ബിരിയാണി പുലർച്ചെ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. പഴകിയ ഷവർമ്മ പൊടിയാക്കി പുതിയ ഷവർമ്മയ്ക്കൊപ്പം കലർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഹാര സാധനങ്ങൾ പാചകം ചെയ്യുന്നിടങ്ങളിൽ രൂക്ഷമായ ഈച്ചശല്യം വരെ കണ്ടെത്തി. ഹോട്ടലുകളിൽ നിന്നും 2000 മുതൽ 10000 രൂപ വരെ പിഴയീടാക്കുമെന്ന് നഗരസഭ അറിയിച്ചു. ശുചിത്വം പാലിക്കുന്നതിൽ ഇനിയും വീഴ്ചവരുത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് നോട്ടീസും നൽകാനുമാണ് നഗര സഭയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...