K Surendran: ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു; കെ സുരേന്ദ്രൻ

 ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2024, 11:23 PM IST
  • പ്രചരണത്തിൽ ഇടതു- വലത് മുന്നണികളേക്കാൾ ഒരുപടി മുമ്പിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച് പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്.
  • മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്.
K Surendran: ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്. 

ALSO READ: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രചരണത്തിൽ ഇടതു- വലത് മുന്നണികളേക്കാൾ ഒരുപടി മുമ്പിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച് പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എൽഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എൻഡിഎക്ക് സാധിച്ചു. ഇനിയും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News