Suicide: ചേലക്കരയിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Ten Year Boy Found Dead: ചീപ്പാറ സ്വദേശി സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 11:05 AM IST
  • ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ
  • പത്ത് വയസുകാരനെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
Suicide: ചേലക്കരയിൽ 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ. പത്ത് വയസുകാരനെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Also Read: അ‍ർജുൻ മിഷൻ: ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കും

ചീപ്പാറ സ്വദേശി സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  കുട്ടിയെ ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആസിം. സംഭവം അറിഞ്ഞതിനെ തുടർന്ന് ചേലക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Also Read: ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവർ തൊട്ടതെല്ലാം പൊന്നാകും; രാജകീയ ജീവിതം ഉറപ്പ്!

കഴിഞ്ഞദിവസം ഇതേ മേഖലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് ചേലക്കര വട്ടുള്ളിയില്‍ തുടുമേല്‍ റെജി-ബ്രിസിലി ദമ്പതികളുടെ മകള്‍ പത്തുവയസുകാരിയായ എല്‍വിന മരിച്ചത്. അതുപോലെ മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മുള്ളൂര്‍ക്കര മണ്ഡലംകുന്ന് സ്വദേശി ദിനേശന്റെ മകന്‍ 17 കാരനായ ദിവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News