Tanur Boat Accident: താനൂർ ബോട്ടപകടം: മരണം 22 കവിഞ്ഞു, ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നുവെന്ന് സൂചന

Tanur Boat Accident Updates: സംഭവത്തിൽ 18 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : May 8, 2023, 06:41 AM IST
  • താനൂർ ബോട്ടപകടം
  • മരണസംഖ്യ 23 കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്
  • ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് സൂചന
Tanur Boat Accident: താനൂർ ബോട്ടപകടം: മരണം 22 കവിഞ്ഞു, ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നുവെന്ന് സൂചന

മലപ്പുറം: Tanur Boat Accident Updates: താനൂർ ഓട്ടമ്പ്രം  തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 22 കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്.ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് സൂചന. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിലാണ് ഇന്നലെ രാത്രി രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നത്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.  

Also Read: Malappuram Boat Accident LIVE : ദുരന്ത കടലായി താനൂർ; ബോട്ട് അപകടത്തിൽ മരണം 22 ആയി

സംഭവത്തിൽ 18 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, മഞ്ചേരി മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. 

Also Read: Gold Smuggling in Nedumbassery: സ്വര്‍ണ്ണം ക്യാപ്‌സൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തിൽ അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം ലഭിക്കുന്നത്.  പ്രദേശവാസികള്‍ പറയുന്നത്. ബോട്ട് സർവീസ് ആറ് മണിക്ക്  അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. അപകടം നടന്നത് രാത്രി 7:30 നാണ്. 

തീരെ വെളിച്ചമില്ലാത്തെ ഇരുട്ടുനിറഞ്ഞ സമയത്ത് സർവീസ് നടത്തിയതാണ് അപകടത്തിനു പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. അവസാന സർവീസായതിനാൽ കൂടുതൽപേരെ കയറ്റിയിട്ടുണ്ടാകുമെന്നാണ് സൂചന.  അമിതഭാരം കാരണം ബോട്ട് ഒരു ഭാഗത്തേക്കു ചെരിഞ്ഞാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News