Mullaperiyar Dam : വീണ്ടും രാത്രിയിൽ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്ന് തമിഴ്‌നാട്; പുലർച്ചെയോടെ മൂന്ന് ഷട്ടറുകൾ അടച്ചു

30 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. തുറന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 08:17 AM IST
  • ഇതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ പുലർച്ചെയോടെ നേരിയ കുറവ് രേഖപ്പെടുത്തി.
  • തുടർന്ന് തമിഴ്‌നാട് ഒന്നോഴികെയുള്ള എല്ലാ ഷട്ടറുകളും അടക്കുകയും ചെയ്തു.
  • ജലനിരപ്പ് 142 അടിയായതോടെയാണ് ഷട്ടറുകൾ തുറന്നത്.
  • 30 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. തുറന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
Mullaperiyar Dam : വീണ്ടും രാത്രിയിൽ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്ന് തമിഴ്‌നാട്; പുലർച്ചെയോടെ മൂന്ന് ഷട്ടറുകൾ അടച്ചു

Mullaperiyar : കേരളത്തിന്റെ (Kerala) ആവശ്യം പരിഗണിക്കാതെ തമിഴ്‌നാട് വീണ്ടും ഇന്നലെ രാത്രി മുല്ലപ്പെരിയാർ ഡാമിന്റെ (Mullaperiyar) സ്പിൽ വേ ഷട്ടറുകൾ തുറന്നു. ഇതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ പുലർച്ചെയോടെ നേരിയ കുറവ് രേഖപ്പെടുത്തി. തുടർന്ന് തമിഴ്‌നാട് ഒന്നോഴികെയുള്ള എല്ലാ ഷട്ടറുകളും അടക്കുകയും ചെയ്തു. 

ജലനിരപ്പ് 142 അടിയായതോടെയാണ് ഷട്ടറുകൾ തുറന്നത്.  30 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. തുറന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 1687 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുകയും ചെയ്തു. തമിഴ്നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും ജലനിരപ്പ് ഉയരാൻ  കാരണമായി.

ALSO READ: Mullaperiyar Dam | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ ആശങ്ക, സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

 ഡിസംബർ ഒന്നിന് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. മുന്നറിയിപ്പ് നൽകാതെ 10 സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയെന്നും ശേഷം രണ്ട് ഷട്ടറുകൾ പുലർച്ചെ 3.30 ന് തുറന്നുവെന്നുമാണ് റിപ്പോർട്ട്.

ALSO READ: Mullaperiyar Dam: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകൾ തുറന്നു, അർദ്ധരാത്രി വീടുകളിൽ വെള്ളം കയറി

 

ഇതിനെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമായി. വൻ പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങുകയും ചെയ്തു.  വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിൽ പത്തു വീടുകളിൽ വെള്ളം കയറി.

ALSO READ: Heavy Rain : സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) ഷട്ടറുകൾ തുറക്കുന്നതിൽ തമിഴ്നാടിനെ (Tamil Nadu) ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan)തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് (MK Stalin) കത്തയച്ചിരുന്നു.  വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  എന്നാൽ ഇന്നലെ രാത്രി വീണ്ടും ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News