ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സന്ദർശിക്കാൻ തമിഴ്നാട് മന്ത്രിമാരുടെ (Tamil Nadu ministers) സംഘം നാളെ എത്തും. അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്. അണക്കെട്ടിൽ ജലനിരപ്പ് (Waterlevel) ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം.
തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും സന്ദർശനത്തിനുണ്ടാകും.
Also Read: Leptospirosis|എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
അണക്കെട്ടിന്റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി ഇന്നലെ തമിഴ്നാട് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. സെക്കന്‍റില്‍ 3900 ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
പെരിയാർ കടുവ സങ്കേതത്തിൽ കനത്ത മഴ പെയ്തതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 5 മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ച ഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്. 60 സെന്റിമീറ്റർ വീതമാണ് 6 ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. പെരിയാറിലേക്ക് അധിക ജലം ഒഴുകിയെത്തിയത് നദിയിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ഭരണകക്ഷിയായ ഡി.എം.കെക്ക് എതിരെ ആയുധമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് മന്ത്രിമാരുടെ സന്ദർശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...