ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യഭൂമിയില്‍ അവകാശവാദവുമായി തമിഴ്നാട്

കുത്തകപാട്ട വ്യവസ്ഥയില്‍, ആറ് പതിറ്റാണ്ടുകളിലധികാമായി പ്രദേശവാസിയായ ഇളങ്കോവന്‍റെ കുടുംബത്തിന്‍റെ കൈവശമിരിയ്ക്കുന്ന ഭൂമിയിലെ നിര്‍മ്മാണമാണ് തടഞ്ഞത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ആവശ്യപെട്ടു.  

Edited by - Zee Malayalam News Desk | Last Updated : Oct 11, 2022, 03:57 PM IST
  • ആറ് പതിറ്റാണ്ടുകളിലധികാമായി പ്രദേശവാസിയായ ഇളങ്കോവന്‍റെ കുടുംബത്തിന്‍റെ കൈവശമിരിയ്ക്കുന്ന ഭൂമിയിലെ നിര്‍മ്മാണമാണ് തടഞ്ഞത്.
  • പാറത്തോട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തിയ ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചത്.
  • സംഭവ ദിവസം, തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൈയേറ്റം ചെയ്തതായി സ്ഥലം ഉടമയായ ഇളങ്കോവന്‍ ആരോപിച്ചു.
ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യഭൂമിയില്‍ അവകാശവാദവുമായി തമിഴ്നാട്

ഇടുക്കി: ഇടുക്കിയുടെ അതിര്‍ത്തി മേഖലയിലെ സ്വകാര്യ ഭൂമിയുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് വനം വകുപ്പ് ഉന്നയിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന അണക്കരമെട്ടിലെ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മാണം, കഴിഞ്ഞ ദിവസം തമിഴ്‌നാട് തടഞ്ഞിരുന്നു. കാട്ടാന ശല്യത്തില്‍ നിന്നും ജനവാസ മേഖലയ്ക്ക് സംരക്ഷണം ഒരുക്കുന്നതിനായാണ് ഗ്രാമപഞ്ചായത്ത് ഇവിടെ ഫെന്‍സിംഗ് നിര്‍മ്മാണം ആരംഭിച്ചത്.

തമിഴ്‌നാട് വന മേഖലയില്‍ കാട്ടാന കൂട്ടം പതിവായി എത്തുന്ന പുഷ്പകണ്ടം, അണക്കരമെട്ട്, തേവാരം മെട്ട് മേഖലകളിലാണ് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സോളാര്‍ ഫെന്‍സിംഗ് ഒരുക്കുന്നത്. തേവാരം മെട്ടില്‍ 1300 മീറ്റര്‍ പ്രദേശത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. അണക്കരമെട്ടില്‍ 1600 മീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിംഗ് സ്ഥാപിയ്ക്കുക. 

Read Also: Human Sacrifice: നരബലി കേസിൽ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇതിന്റെ നിര്‍മ്മാണം പുരോഗമിയ്ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി, ഭൂമി തമിഴ്‌നാടിന്റേതാണെന്ന അവകാശം ഉന്നയിച്ച് നിര്‍മ്മാണം തടഞ്ഞത്. പാറത്തോട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തിയ ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചത്. 

കുത്തകപാട്ട വ്യവസ്ഥയില്‍, ആറ് പതിറ്റാണ്ടുകളിലധികാമായി പ്രദേശവാസിയായ ഇളങ്കോവന്‍റെ കുടുംബത്തിന്‍റെ കൈവശമിരിയ്ക്കുന്ന ഭൂമിയിലെ നിര്‍മ്മാണമാണ് തടഞ്ഞത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ആവശ്യപെട്ടു.

Read Also: പാർട്ടി പ്രവർത്തകൻ, വൈദ്യൻ, ഫേസ്ബുക്കിൽ ഹൈക്കു കവിതകൾ; വാർത്ത പുറത്ത് വന്നതോടെ ഞെട്ടി ഇലന്തൂർകാർ

ഫെന്‍സിംഗ് തടഞ്ഞത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തില്‍ നിന്നും പരാതി ലഭിയ്ക്കുന്ന മുറയ്ക്ക് പരിശോധനകള്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. സംഭവ ദിവസം, തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൈയേറ്റം ചെയ്തതായി സ്ഥലം ഉടമയായ ഇളങ്കോവന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഇളങ്കോവന്‍ നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News