Kerala Tourism : ടൂറിസം മേഖലയിൽ തായ് വാനുമായി കേരളം കൈകോർക്കുന്നു, Taiwan പ്രതിനിധി സംഘം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി

Taiwan ടൂറിസത്തെയും കേരളാ ടൂറിസത്തെയും (Kerala Tourism) സംബന്ധിച്ച് മന്ത്രിയുമായി സംസാരിച്ചു. കേരളാ ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 10:53 PM IST
  • കേരളാ ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.
  • സെപ്റ്റംബർ 26 ഞായറാഴ്ചയാണ് Taiwan പ്രതിനിധികള്‍ കേരളത്തിലെത്തിയത്.
  • രണ്ട് ദിവസം കേരളത്തില്‍ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ലോകമേ തറവാട് പ്രദര്‍ശനവും സന്ദര്‍ശിച്ചു.
  • കേട്ടറിഞ്ഞതിനേക്കാള്‍ വലിയ അനുഭവമായിരുന്നു കേരളത്തില്‍ ഉണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു.
Kerala Tourism : ടൂറിസം മേഖലയിൽ തായ് വാനുമായി കേരളം കൈകോർക്കുന്നു, Taiwan പ്രതിനിധി സംഘം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി

Thiruvananthapuram : കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ Taiwan പ്രതിനിധി സംഘം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി (PA Muhammad Riyas) കൂടിക്കാഴ്ച നടത്തി. Taiwan ടൂറിസത്തെയും കേരളാ ടൂറിസത്തെയും (Kerala Tourism) സംബന്ധിച്ച് മന്ത്രിയുമായി സംസാരിച്ചു. കേരളാ ടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു. 

സെപ്റ്റംബർ 26 ഞായറാഴ്ചയാണ് Taiwan പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രണ്ട് ദിവസം കേരളത്തില്‍ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ലോകമേ തറവാട് പ്രദര്‍ശനവും സന്ദര്‍ശിച്ചു. 

ALSO READ : വിനോദ സഞ്ചാരത്തിന് Caravan ടൂറിസം പദ്ധതി പ്രഖ്യാപിച്ച് വിനോദ സഞ്ചാര വകുപ്പ്

കേട്ടറിഞ്ഞതിനേക്കാള്‍ വലിയ അനുഭവമായിരുന്നു കേരളത്തില്‍ ഉണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു. ഹൈഡല്‍ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങി ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദശിക്കുന്നപദ്ധതികളെ കുറിച്ച് മന്ത്രി വിശദീകരിച്ചു ടൂറിസം രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. Taiwan മായി ചേര്‍ന്ന് ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച് ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. 

ALSO READ : Kerala Tourism Mobile App : കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി [Watch]

തായ്പേയ് ഇക്കണോമിക് ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ വെന്‍ വാംഗ്, സൂസന്‍ ചെംഗ്, ലൂറന്‍, ജൂല്‍സ് ഷിഹ്, സായ് സുധ, ബെറ്റിന ചെറിയാന്‍, അജു ആന്‍റണി, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News