തിരുവനന്തപുരം: COVID 19 സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന് (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം.
വിപണന വിഭാഗത്തില്‍ കേരള ടൂറിസത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണ പരിപാടിക്കാണ് പുരസ്കാരം. ബീജിംഗി(Beijing)ല്‍ നടന്ന തത്സമയ വിര്‍ച്വല്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. പാറ്റായുടെ മൂന്ന് ഗ്രാന്‍ഡ് അവാര്‍ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത്.
ALSO READ | കോഴിക്കോടുമുണ്ടൊരു മീശപുലിമല
ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് (Kadakampally Surendran), ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, പാറ്റാ സിഇഒ ഡോ.മാരിയോ ഹാര്‍ഡി, മക്കാവോ ഗവണ്മെന്റ് ടൂറിസം ഓഫീസ് ഡയറക്ടര്‍ ശ്രീമതി മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ് എന്നിവര്‍ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്തു.
ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചരണ പരിപാടി മികവുറ്റതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദുരന്തങ്ങള്‍ക്ക് നടുവില്‍നിന്ന് കര കയറാന്‍ കേരള ടൂറിസത്തിന് ഈ പുരസ്കാരം പ്രചോദനമേകുന്നതാണെന്നും മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തില് പത്തു ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. കൊറോണ വൈറസി(Corona Virus)ന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിനോദസഞ്ചാരമേഖലയില്‍ പുനര്‍വിചിന്തനം നടത്തുകയും ഓരോ ടൂറിസം കേന്ദ്രവും പരമാവധിയ സുരക്ഷിതമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ | പാറപുറത്ത് നിന്ന് കടല്‍ കാണണോ ,പോകാം കൈലാസം കുന്ന് ഗണപതി പാറയിലേക്ക്
രാജ്യാന്തര ടൂറിസ്റ്റുകളിലേയ്ക്ക് ഫലപ്രദമായിതന്നെ എത്തിച്ചേരാന്‍ ഹ്യൂമന്‍ ബൈ നേച്ചറിനു കഴിഞ്ഞിട്ടുണ്ടെന്നും കേരള ടൂറിസത്തിന്റെ പ്രചരണ പരിപാടികള്‍ എത്രത്തോളം സൃഷ്ടിപരമാണെന്നും മികവുറ്റതാണെന്നും തെളിയിക്കാന്‍ ഈ ക്യാമ്പെയിനു കഴിഞ്ഞിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ ഒരു തിരിച്ചുവരവിനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. വിനോദസഞ്ചാര മേഖലയിലുള്ളവര്‍ കൊവിഡ് പ്രതിരോധത്തിനായി ക്രമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ച് ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ടൂറിസ്റ്റുകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തനമാണ് കേരള(Kerala)ത്തില്‍ നടത്തേണ്ടതെന്ന് അവര്‍ പറഞ്ഞു.
ALSO READ | കാക്കാതുരുത്ത് വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം ഇടപെടുന്നു
നൂതനമായ ബിസിനസ് മോഡലുകളിലൂടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് കേരള ടൂറിസം (Kerala Tourism) ശ്രമിക്കുന്നതെന്ന് ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ വ്യക്തമാക്കി. സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരികളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതായിരിക്കും വിനോദസഞ്ചാര വ്യവസായം നല്കുന്ന മുന്തിയ പരിഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സംസ്കാരത്തെയും ദൈനംദിന ജീവിതചര്യകളെയും ബന്ധപ്പെടുത്തി കേരള ടൂറിസം മുന്നോട്ടുവച്ച ആശയം അടിസ്ഥാനമാക്കി സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ് ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചരണ പരിപാടി രൂപകല്പന ചെയ്തത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും നടത്തിയ പ്രചരണത്തിലൂടെ 2019-ല്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ 24 വര്‍ഷങ്ങളിലെ വലിയ വളര്‍ച്ചാ നിരക്കായ 17.2 ശതമാനം രേഖപ്പെടുത്തിയിരുന്നു.
ALSO READ | ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കി കേരളം!!
ആഗോളാടിസ്ഥാനത്തില്‍ 62 സ്ഥാപനങ്ങളില്‍നിന്നും 121 വ്യക്തികളില്‍നിന്നുമാണ് ഇത്തവണ പാറ്റാ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ഉണ്ടായിരുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളടങ്ങുന്ന പാനലാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഇത്തവണ പാറ്റാ ഗോള്‍ഡ് പുരസ്കാരങ്ങളുടെ എണ്ണം പുതിയ മേഖലകളുള്‍പ്പെടുത്തി വര്‍ധിപ്പിച്ചിരുന്നു.