Suresh Gopi: വാക്ക് പാലിച്ച് സുരേഷ് ഗോപി; തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്നും ഒരു കോടി നൽകി

തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ സഹായം അനുവദിച്ച സുരേഷ് ഗോപി  

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 07:03 AM IST
  • വാക്ക് പാലിച്ച് സുരേഷ് ഗോപി
  • തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി വാഗ്ദാനം നൽകിയിരുന്നു
  • തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും വാക്ക് നൽകിയത് പാലിക്കാൻ സുരേഷ് ഗോപി മടിച്ചില്ല
Suresh Gopi: വാക്ക് പാലിച്ച് സുരേഷ് ഗോപി; തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്നും ഒരു കോടി നൽകി

തൃശൂർ: തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ സഹായം അനുവദിച്ച സുരേഷ് ഗോപി (Suresh Gopi)

തിരഞ്ഞെടുപ്പ് സമയത്ത് തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി എംപി (Suresh Gopi) വാഗ്ദാനം നൽകിയിരുന്നു.

Also Read: Palakkad RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾ രക്ഷപ്പെട്ടതിന് കേരള പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും വാക്ക് നൽകിയത് പാലിക്കാൻ സുരേഷ് ഗോപി മടിച്ചില്ല.  ഇത് മാത്രമല്ല തൃശൂരിന് വേണ്ടി നിരവധി സഹായങ്ങളും ചെയ്തിട്ടുണ്ട്.  തൃശൂരിന്റെ വികസനത്തിനായി ഒരു കോടി അനുവദിച്ചതിൽ തൃശൂർ മേയർ സുരേഷ് ഗോപിയോട് (Suresh Gopi) നന്ദി അറിയിച്ചു.  

തൃശൂർ പൗരാവലിയുടേയും കോർപ്പറേഷന്റെയും പേരിൽ സുരേഷ് ഗോപി എംപിക്ക്  നന്ദിയറിയിക്കുന്നുവെന്ന് മേയർ വ്യക്തമാക്കി. ഇതിനെ തുടർന്ന് ശക്തൻ  നഗറിലെ പച്ചക്കറി മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്ട് കോർപ്പറേഷൻ തയ്യാറാക്കി സുരേഷ് ഗോപിക്ക് നൽകിയിട്ടുണ്ട്.

Also Read: Horoscope November 22, 2021: തിങ്കളാഴ്ച കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം, ഈ 3 രാശിക്കാർ ക്ഷമയോടെയിരിക്കണം 

തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി അറിയിച്ചുകൊണ്ട് മേയർ അയച്ച കത്ത് സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News